newsroom@amcainnews.com

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

ടെക്സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ F-16 യുദ്ധവിമാനം പരിശീലന ദൗത്യത്തിനിടെ മിഷിഗണില്‍ തകര്‍ന്നുവീണു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. വിമാനാപകടവുമായി ബന്ധപ്പെട്ട് അപകടകരമായ രാസവസ്തുക്കള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടസ്ഥലത്തിന് ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിച്ചു. മിഷിഗണിലെ ആല്‍പീനയിലുള്ള എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ കോംബാറ്റ് റെഡിനസ് ട്രെയിനിങ് സെന്‍ററില്‍ നിന്നാണ് F-16 ഫൈറ്റിംഗ് ഫാല്‍ക്കണ്‍ പതിവ് പരിശീലന ദൗത്യത്തിനായി പറന്നുയര്‍ന്നത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് പരിശീലനത്തിനായി മിഷിഗണിലെത്തിയ ടെക്സസ് എയര്‍ നാഷണല്‍ ഗാര്‍ഡിന്‍റെ മറ്റു എല്ലാ വിമാനങ്ങളും ഉടന്‍ നിലത്തിറക്കി. അടുത്ത 24 മണിക്കൂറിലേക്ക് പരിശീലനം നിര്‍ത്തിവെച്ചു. അപകടത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

You might also like
CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Top Picks for You
Top Picks for You