newsroom@amcainnews.com

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

ബഹാമാസില്‍ ഡോള്‍ഫിന്‍ എക്‌സ്‌കര്‍ഷന്‍റെ ഭാഗമായി കടലില്‍ നീന്തുന്നതിനിടെ ഓസ്ട്രിയന്‍ യുവതിക്ക് സ്രാവിന്‍റെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. ബിമിനി ദ്വീപിന്‍റെ തീരത്തുനിന്ന് ഏകദേശം 3.5 മൈല്‍ അകലെയാണ് സംഭവം നടന്നതെന്ന് റോയല്‍ ബഹാമാസ് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 14-ന് വൈകിട്ടാണ് ആക്രമണമുണ്ടായത്. ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്തുന്നതിനിടെയാണ് യുവതിയെ സ്രാവ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ യുവതിയുടെ വലത് കണങ്കാലിന് ഗുരുതരമായി പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ഗുരുതരമായി പരുക്കേറ്റ യുവതിയെ ബിമിനി കമ്മ്യൂണിറ്റി ക്ലിനിക്കില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി ബഹാമാസിലെ ന്യൂ പ്രൊവിഡന്‍സിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ റോയല്‍ ബഹാമാസ് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

You might also like

വ്യാപാരയുദ്ധം രൂക്ഷം: കനേഡിയൻ മദ്യത്തിനും മോട്ടോര്‍സൈക്കിളുകള്‍ക്കും അമേരിക്കയില്‍ വിലക്ക്

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

Seuta border crisis: Is Morocco targeting Spain's collapse?

സെവൂട്ട അതിർത്തി പ്രതിസന്ധി: മൊറോക്കോ ലക്ഷ്യമിടുന്നത് സ്പെയിനിന്റെ തകർച്ചയോ?

‘ഇമ്മാനുവേല്‍ കൊയ്ത്തുത്സവം’ ഒക്ടോബര്‍ 24ന്: ഒന്നാം സമ്മാനം ടൊയോട്ട കൊറോള ക്രോസ്

കാനഡയിൽ പഞ്ചാബി ഗായകൻ അമി വിർക്കിന്‍റെ വാഹനത്തിന് നേരെ വെടിവെപ്പ്: അന്വേഷണം ആരംഭിച്ചു

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Top Picks for You
Top Picks for You