newsroom@amcainnews.com

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിലെ എഡ്മണ്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരിയായ സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന് വെടിയേറ്റുവെന്ന് പെൺകുട്ടി ഫോൺ വിളിച്ച് അമ്മയെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ഈ കൃത്യം ചെയ്തത് പെൺകുട്ടി തന്നെയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സംഭവം നടക്കുമ്പോൾ വീട്ടിൽ ഈ കുട്ടികൾ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. പെൺകുട്ടിക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ കേസ് ജുവനൈൽ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികൾക്ക് എങ്ങനെ തോക്ക് ലഭിച്ചു എന്നതിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പൊലീസ് തുടരുന്നുണ്ട്.

You might also like

കാനഡയിൽ വീണ്ടും തൃശൂർ ഗഡികളുടെ സംഗമം; ‘തൃശൂർ ഗഡീസ് പിക്നിക് 2026’ സെപ്റ്റംബർ 12-ന്

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

9/11 ആക്രമണത്തിന്‍റെ 25-ാം വാര്‍ഷികം: കനത്ത സുരക്ഷയില്‍ ന്യൂയോര്‍ക്കില്‍ അനുസ്മരണം

ഇ-സ്കൂട്ടർ ബാറ്ററിയിൽ നിന്നും തീപിടിത്തം: സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിൽ വൻ നാശനഷ്ടം

ഡാലസ് KECF ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെൻ്റ് സെപ്റ്റംബര്‍ 12-ന്

Top Picks for You
Top Picks for You