ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന് ഷാംബര്‍ഗില്‍ ഉള്ള Play and Thrive ക്ലബ്ബില്‍ നടക്കും. ഒക്ടോബർ മൂന്നിനു രാവിലെ എട്ടിന് ആദ്യ മത്സരം ആരംഭിക്കും. പുരുഷ ഓപ്പണ്‍ വിഭാഗത്തിലെ വിജയികള്‍ക്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാഡ്മിന്‍റണ്‍ ക്ലബ് ആയ Pluma Badminton Club നല്‍കുന്ന ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതായിരിക്കും.
വിവിധ കാറ്റഗറികളിലായി എല്ലാ പ്രായത്തിലുള്ളവർക്കും പങ്കെടുക്കാവുന്ന വിധത്തിൽ ഡബിൾസ് മത്സരങ്ങളാണ് നടക്കുക. ഇത്തവണ പുരുഷ , വനിത , ജൂനിയര്‍ (U 18) ഇനങ്ങളില്‍ ഇദംപ്രഥമമായി എല്ലാ ഇന്ത്യക്കാര്‍ക്കും മത്സരിക്കാം. ഓപ്പണ്‍ ( പ്രായപരിധി ഇല്ല ) വിഭാഗത്തില്‍ മാത്രമായിരിക്കും ഈ മത്സരങ്ങള്‍ നടത്തുന്നത്. സബ് ജൂനിയര്‍ 14 വയസില്‍ താഴെ, സീനിയര്‍ (ABOVE 45) 45-ന് മുകളില്‍, നിയര്‍ AGE 100 COMBINED, വനിതാ വിഭാഗത്തില്‍ സീനിയര്‍ (ABOVE 35) 35-ന് മുകളില്‍ എന്നിവ ആയിരിക്കും മലയാളികള്‍ക്ക് മാത്രമായി നടത്തുന്നത്.
രജിസ്‌ട്രേഷന്‍ ഫീ ടീമിന് 60 ഡോളര്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍, മത്സര നിയമാവലി എന്നിവക്കായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക. (Anish Anto 773 655 0004, Santhosh Kattookaran 773 469 5048, John Koola 847 668 5795, Roshni Biju 312 636 2200, Jithesh Chungath 224 522 9157)







