കാനഡയിൽ എത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, രാജ്യത്തേക്കുള്ള തന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം യുക്രെയ്ന്റെ വ്യോമ പ്രതിരോധത്തിനുള്ള പിന്തുണയും ശീതകാല തയ്യാറെടുപ്പുകളുമായിരിക്കുമെന്ന് വ്യക്തമാക്കി.
കാനഡാ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തുന്ന ഈ സന്ദർശന വേളയിൽ “പ്രധാനപ്പെട്ട കൂടിക്കാഴ്ചകളും കരാറുകളും” പ്ലാൻ ചെയ്തിട്ടുണ്ടെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.







