newsroom@amcainnews.com

കേരള സെന്‍റര്‍ ഓണം 26 വര്‍ണാഭമായി ആഘോഷിച്ചു

കേരള സെന്‍റര്‍ വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 5 ന് സ്വന്തം ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷത്തിൽ കേരള സെന്‍റര്‍ ജോയിൻ്റ് സെക്രട്ടറി മേരി ഫിലിപ്പ് ആമുഖ പ്രസംഗം നടത്തി. തുടർന്ന് താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാഥിതികളും സെന്‍റര്‍ ഭാരവാഹികളും ചേര്‍ന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് മാവേലി മന്നന്‍റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോര്‍ജിന്‍റെയും ഡോ. അന്നാ ജോര്‍ജിന്‍റെയും നേതൃത്വത്തില്‍ നടന്ന തിരുവാതിരയും അര്‍ച്ചന ഫിലിപ്പ് ഒരുക്കിയ കുട്ടികളുടെ ഡാന്‍സും മനോഹരമായ ദൃശ്യാനുഭവമായി.

കേരള സെന്‍റര്‍ പ്രസിഡൻ്റ് അലക്സ് എസ്തപ്പാന്‍ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥി ന്യൂയോര്‍ക്ക് ഗവര്‍ണറുടെ ഓഫീസിലെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡര്‍ അഫയേഴ്‌സ് ഡയറക്ടര്‍ സിബു നായര്‍ ഓണ സന്ദേശം നല്‍കി. കൈരളി ടിവി സാരഥി ജോസ് കാടാപുറം , ഫോമാ സെക്രട്ടറി പോള്‍ ജോസ്, മുന്‍ ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, ലീല മാരേട്ട് , ഫിലിപ്പ് മഠത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡെയ്‌സി സ്റ്റീഫന്‍ പള്ളിപ്പറമ്പില്‍ പരിപാടികൾക്ക് നേതൃത്വം നൽകി. മേരി ഫിലിപ്പ്, എബി തോമസ്, ബെന്‍സി തോമസ് എന്നിവരണ് പരിപാടികള്‍ കോ ഓര്‍ഡിനേറ്റ് ചെയ്തത്. കേരള സെന്‍റര്‍ സെക്രട്ടറി രാജു തോമസ് നന്ദി അർപ്പിച്ചു.

You might also like
Canada loses 41,700 jobs as summer hiring fades; unemployment rate holds steady

കാനഡയിൽ വേനൽക്കാല തൊഴിൽ വളർച്ചയ്ക്ക് മങ്ങൽ: 41,700 തൊഴിലുകൾ നഷ്ടപ്പെട്ടു, തൊഴില്ലായ്മ നിരക്ക് 6.4% ആയി തുടരുന്നു

Lost phone sold in Canada recovered by police after three years

കാനഡയിൽ വിറ്റ നഷ്ടപ്പെട്ട ഫോൺ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

Five dead as Amazon cargo plane crashes at Miami airport

മയാമി വിമാനത്താവളത്തിൽ ആമസോൺ ചരക്കുവിമാനം തകർന്നു വീണ് അഞ്ച് മരണം

H1B and H4 Visa Rules in the US and New Challenges Faced by Indian Professionals

സ്വപ്നങ്ങൾക്ക് തടയിട്ട് യു.എസ് വിസ നിയന്ത്രണങ്ങൾ: എച്ച്1ബി, എച്ച്4 നിയമമാറ്റങ്ങളിൽ ആശങ്കയോടെ ഇന്ത്യൻ പ്രൊഫഷണലുകൾ

Prince Harry and Meghan return to Britain; couple 'surprised' by King Charles' letter regarding royal status

ഹാരിയും മേഘനും ബ്രിട്ടനിലേക്ക് തിരിച്ചെത്തി; രാജകീയ പദവി സംബന്ധിച്ച് കിംഗ് ചാൾസിന്റെ കത്തിൽ ദമ്പതികൾക്ക് ‘അത്ഭുതം’

9/11 ആക്രമണത്തിന്‍റെ 25-ാം വാര്‍ഷികം: കനത്ത സുരക്ഷയില്‍ ന്യൂയോര്‍ക്കില്‍ അനുസ്മരണം

Top Picks for You
Top Picks for You