newsroom@amcainnews.com

പ്ലാറ്റിനം തിളക്കത്തിൽ മെഗാസ്റ്റാർ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുടെ പെരുമഴ!

Today is the 75th birthday of Malayalam's legendary actor Mammootty. Numerous people from the film world and fans are wishing him a happy birthday

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ 75-ാം പിറന്നാളിന്റെ (പ്ലാറ്റിനം ജൂബിലി) നിറവിലാണ്. സിനിമാലോകവും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ലക്ഷക്കണക്കിന് ആരാധകരുമാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ഹൃദ്യമായ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്.

കുടുംബത്തോടൊപ്പം ചെന്നൈയിലെ വസതിയിലാണ് മമ്മൂട്ടി ഇത്തവണ ജന്മദിനം ചെലവഴിക്കുന്നത്. എങ്കിലും, ഇന്നലെ രാത്രി കൊച്ചിയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ അദ്ദേഹം വീഡിയോ കോളിലൂടെ നേരിട്ട് കണ്ട് സ്നേഹം പങ്കുവെക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് ആരാധകരുടെ ആവേശം ഇരട്ടയാക്കി.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളോടെയാണ് ആരാധകർ ജന്മദിനം ആഘോഷിക്കുന്നത്. മെഗാ രക്തദാന ക്യാമ്പുകൾ, ആശുപത്രികളിൽ അന്നദാനം, കിടപ്പുരോഗികൾക്കും അഗതികൾക്കുമുള്ള സഹായങ്ങൾ എന്നിവ ഈ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായ താരം, മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെയും കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ ‘കേരള പ്രഭ’യുടെയും നിറവിലാണ് ഈ ജന്മദിനത്തിലേക്ക് കടന്നിരിക്കുന്നത്.

പിറന്നാൾ ദിനത്തോടനുബന്ധിച്ച് ആരാധകർക്കായി ഒരു പ്രത്യേക സമ്മാനവും താരം നൽകിയിട്ടുണ്ട്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും അർദ്ധരാത്രിയോടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘മേള’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. കറുത്ത മുണ്ടും കറുത്ത ഷർട്ടും ധരിച്ചുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

കൂടാതെ, മമ്മൂട്ടിക്കൊപ്പമുള്ള 35 വർഷത്തെ ബന്ധം ഓർത്തെടുത്ത് അദ്ദേഹത്തിന്റെ കൂടെയുള്ള ജോർജ് പങ്കുവെച്ച വൈകാരികമായ കുറിപ്പും സിനിമാലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളും പിറന്നാൾ ആഘോഷ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

You might also like
California Malayali women's murder: Efforts underway to bring bodies home quickly; suspect reportedly confesses

കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകം: മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ ശ്രമം; പ്രതി കുറ്റസമ്മതം നടത്തിയതായി സൂചന

Carney's Liberals win 3 special elections to keep majority as Canada confronts Trump threats

ട്രംപിന്റെ ഭീഷണികൾക്കിടയിലും ഭൂരിപക്ഷം നിലനിർത്തി കാർണിയുടെ ലിബറലുകൾ; ഉപതിരഞ്ഞെടുപ്പുകളിൽ തിളങ്ങുന്ന വിജയം

Former MLA and senior Congress leader K. Achuthan has passed away.

മുൻ എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ അന്തരിച്ചു

Youth Booked by Forest Department for Plucking Neelakurinji and Sharing Photo on Social Media

നീലക്കുറിഞ്ഞി പറിച്ച് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചു: യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ്

നേപ്പാൾ പ്രളയം: പ്രത്യേക സംഘത്തെ അയച്ച് കാനഡ

വെർജീനിയ പ്രൈമറി സ്‌കൂളിൽ വെടിവെപ്പ്: ജീവനക്കാരന് പരുക്ക്, അക്രമി മരിച്ച നിലയില്‍

Top Picks for You
Top Picks for You