newsroom@amcainnews.com

താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാൻ എഐ റോബോട്ട്: വേൾഡ് റോബോട്ട് ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ

AI Robot to Preserve Palm-Leaf Manuscripts: Malayali Girls to Represent India at the World Robot Olympiad

പ്രാചീന ചരിത്രരേഖകളായ താളിയോല ഗ്രന്ഥങ്ങൾ എളുപ്പത്തിൽ ഡിജിറ്റൈസ് ചെയ്യാനും സംരക്ഷിക്കാനുമുള്ള അത്യാധുനിക എഐ റോബോട്ടിക് സംവിധാനമൊരുക്കി ആഗോള ശ്രദ്ധ നേടുകയാണ് രണ്ട് മലയാളി പെൺകുട്ടികൾ. ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ കാത്‌ലീൻ മേരി ജീസനും നവിക ഡി. നായരും ചേർന്നാണ് ‘സ്മൃതി 1.0’ (S.M.R.I.T.I.) എന്ന ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിൽ നടന്ന വേൾഡ് റോബട് ഒളിമ്പ്യാഡ് (WRO) ഇന്ത്യ നാഷണൽസിൽ ഒന്നാം സ്ഥാനം നേടിയ ഈ 14-കാരികൾ, വരുന്ന ഡിസംബറിൽ പുവേർട്ടോറിക്കോയിൽ നടക്കുന്ന ആഗോള മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി.

കൈകൾ കൊണ്ട് ഓരോ താളിയോലയും വൃത്തിയാക്കി സംരക്ഷിക്കുന്നതിലെ കഠിനാധ്വാനവും സമയനഷ്ടവും ലഘൂകരിക്കാൻ ഈ കണ്ടെത്തലിലൂടെ സാധിക്കും. ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് താളിയോലകളിലെ വിവരങ്ങൾ കൃത്യമായി ഡിജിറ്റൈസ് ചെയ്ത് കമ്പ്യൂട്ടർ ടെക്സ്റ്റ് ഫയലുകളാക്കി മാറ്റുന്ന ‘സ്മൃതി 1.0’, വിവരങ്ങൾ ക്ലൗഡ് ആപ്ലിക്കേഷൻ വഴി ഗവേഷകർക്കും വിദ്യാർഥികൾക്കും എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു. ഇരിഞ്ഞാലക്കുട മാന്യുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസർവേഷൻ സെന്റർ നൽകിയ വിവരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് യൂണീക് വേൾഡ് റോബോട്ടിക്സിലെ മെന്റർമാരുടെ മേൽനോട്ടത്തിലാണ് ഇവർ ഈ പ്രോജക്റ്റ് പൂർത്തിയാക്കിയത്.

You might also like
Canada hikes funds needed by study permit applicants

കാനഡ സ്റ്റഡി പെർമിറ്റ് അപേക്ഷകർ കാണിക്കേണ്ട തുക വർദ്ധിപ്പിച്ചു

From ₹500 to a ₹2.5 Crore Empire: The Success Story of Lalita Vaire Through Kokum Sarbat

500 രൂപയിൽ നിന്ന് 2.5 കോടിയുടെ സാമ്രാജ്യത്തിലേക്ക്: കൊക്കം സർബത്തിലൂടെ ലളിത വൈരെയുടെ വിജയഗാഥ

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി: പ്രൂഫ് ഓഫ് ഫണ്ട്സ് തുക വർധിപ്പിച്ച് കാനഡ

Nepal Flash Flood: 538 dead in flash flood; 85 Indians among 117 tourists rescued.

മിന്നൽ പ്രളയത്തിൽ 538 മരണം; രക്ഷപ്പെടുത്തിയ 117 വിനോദസഞ്ചാരികളിൽ 85 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

How INS Nipun strengthens India’s deep-sea diving, submarine rescue ops

ഐഎൻഎസ് നിപുൺ ഇന്ത്യയുടെ ആഴക്കടൽ ഡൈവിംഗിനെയും അന്തർവാഹിനി രക്ഷാപ്രവർത്തനങ്ങളെയും എങ്ങനെ ശക്തിപ്പെടുത്തുന്നു

Top Picks for You
Top Picks for You