newsroom@amcainnews.com

അലർജി സാധ്യത: കാനഡയിൽ സ്മാഷ്ഡ് 100% ചിക്കൻ ബർഗറുകൾ തിരിച്ചു വിളിച്ചു

അലർജി സാധ്യതയെ തുടർന്ന് ചിക്കൻ ബർഗറുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ലെഡ്ബെറ്റർ ഫുഡ്സ് നിർമ്മിക്കുന്ന സോബീസിന്‍റെ കോംപ്ലിമെൻ്റ്സ് ബ്രാൻഡായ സ്മാഷ്ഡ് 100% ചിക്കൻ ബർഗറുകളാണ് തിരിച്ചു വിളിച്ച ഉൽപ്പന്നം. കടുത്ത അലർജിയുണ്ടാക്കുന്ന മുട്ടയുടെ സാന്നിധ്യം പാക്കറ്റിന്‍റെ ലേബലിൽ രേഖപ്പെടുത്താത്തതിനെ തുടർന്നാണ് നടപടിയെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.

കനേഡിയൻ നിയമ പ്രകാരം പ്രീ-പാക്കേജ് ചെയ്ത ഭക്ഷണങ്ങളുടെ പാക്കറ്റിൽ അവയിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ കൃത്യമായി രേഖപ്പെടുത്തണം. എന്നാൽ 84 ഗ്രാം വീതം ഭാരമുള്ള എട്ട് ബർഗറുകൾ അടങ്ങിയ 680 ഗ്രാം കോംപ്ലിമെൻ്റ്സ് സ്മാഷ്ഡ് 100% ചിക്കൻ ബർഗേഴ്‌സ് പാക്കേജിൽ മുട്ട അടങ്ങിയിട്ടുണ്ടെന്ന വിവരം വ്യക്തമാക്കിയിട്ടില്ല. ബാധിച്ച ഉൽപ്പന്നം ഉപയോഗിക്കരുത്, വിൽക്കരുത്, വിളമ്പരുത്, വിതരണം ചെയ്യരുത്, CFIA നിർദ്ദേശിച്ചു.

You might also like
Liquor and bullets seized from a locked rented house in Thamarassery; tenant taken into police custody

താമരശ്ശേരിയിൽ അടച്ചിട്ട വാടകവീട്ടിൽനിന്ന് മദ്യവും വെടിയുണ്ടകളും പിടിച്ചെടുത്തു; വാടകക്കാരൻ പോലീസ് കസ്റ്റഡിയിൽ

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

Malayalam Movies in OTT with Onam Releases; From 'I, Nobody' to 'Pluto'

ഓണം റിലീസുകളുമായി മലയാളം സിനിമകൾ OTTയിൽ; ‘ഐ, നോബഡി’ മുതൽ ‘പ്ലൂട്ടോ’ വരെ

വ്യാപാരയുദ്ധം: ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കാർണി

പുതിയ 500-സീരീസ് എക്സ്പ്രസ് ബസ് സർവീസിന് തുടക്കമിട്ട് കാൽഗറി ട്രാൻസിറ്റ്

തീരുവ യുദ്ധം: അമേരിക്കൻ മദ്യത്തിന് 50% നികുതി പ്രഖ്യാപിച്ച് സസ്കാച്വാൻ

Top Picks for You
Top Picks for You