നഗരത്തിലെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനായി പുതിയ 500-സീരീസ് എക്സ്പ്രസ് ബസ് റൂട്ടുകൾ ആരംഭിച്ച് കാൽഗറി ട്രാൻസിറ്റ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും യാത്രാസമയം ലഭിക്കാനും പുതിയ സർവീസുകളിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സേജ് ഹില്ലിനെയും പരിസര പ്രദേശങ്ങളെയും ഡൗണ്ടൗണുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് 503 സൈമൺസ് വാലി എക്സ്പ്രസ് തിങ്കളാഴ്ച സർവീസ് ആരംഭിച്ചു. ഇതോടൊപ്പം കാൽഗറി എയർപോർട്ടിലേക്കുള്ള റൂട്ട് 300 ബസിന്‍റെ പേര് ‘റൂട്ട് 500 എയർപോർട്ട് എക്സ്പ്രസ്’ എന്ന് മാറ്റിയിട്ടുണ്ട്.
പുതിയ 500-സീരീസ് ബസുകൾ ദിവസം മുഴുവൻ രണ്ട് ദിശയിലേക്കും തുടർച്ചയായി സർവീസ് നടത്തുമെന്ന് കാൽഗറി ട്രാൻസിറ്റ് ഡയറക്ടർ ഷാരൺ ഫ്ലെമിങ് പറഞ്ഞു. റൂട്ട് 503 ബസ് സർവീസിന് പിന്നാലെ നഗരത്തിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് പുതിയ എക്സ്പ്രസ് ബസ് സർവീസുകൾ ആരംഭിക്കുമെന്നും ഡയറക്ടർ വ്യക്തമാക്കി.







