ടൈം സ്‌ക്വയറില്‍ കത്തിക്കുത്തേറ്റ് ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റിന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ പട്ടാപ്പകല്‍ ഉണ്ടായ കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻ്റ് എറിന്‍ പിയാസെന്റി (32) കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം വെസ്റ്റ് 42-ാം സ്ട്രീറ്റ് സെവന്‍ത് അവന്യൂ പരിസരത്തായിരുന്നു സംഭവം. ന്യൂജഴ്സി ചെസ്റ്റര്‍ സ്വദേശിനിയായ എറിനെ വയറിന് ഗുരുതരമായി കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പമേല സിസ്‌നെറോസ് (49) എന്ന ക്വീന്‍സ് സ്വദേശിനിയാണ് ആക്രമണം നടത്തിയതെന്ന് ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു. ആക്രമണങ്ങള്‍ യാതൊരു പ്രകോപനവുമില്ലാതെ യാദൃച്ഛികമായി നടന്നതാണെന്ന് NYPD കമ്മീഷണര്‍ ജെസിക്ക […]
ഫ്യൂവൽ ടാക്സ് ഇളവ് അവസാനിക്കുന്നു; കാനഡയിൽ ഇന്ധനവില വർധനയ്ക്ക് സാധ്യത

കാനഡയിൽ അടുത്ത ആഴ്ച മുതൽ ഇന്ധനവില വർധനയ്ക്ക് സാധ്യത. ഇറാനിലെ യുഎസ് ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിലെ പ്രതിസന്ധി കാരണം താൽക്കാലികമായി ഒഴിവാക്കിയിരുന്ന ഫെഡറൽ ഫ്യൂവൽ എക്സൈസ് ടാക്സ് സെപ്റ്റംബർ ആദ്യവാരത്തിൽ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതാണ് പെട്രോൾ-ഡീസൽ വില കൂട്ടാൻ കാരണം. സെപ്റ്റംബർ 7-ന് ലേബർ ഡേ ഇളവ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില വർധിക്കും. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഏപ്രിൽ 20-നാണ് കനേഡിയൻ സർക്കാർ ഫ്യൂവൽ എക്സൈസ് ടാക്സ് താൽക്കാലികമായി ഒഴിവാക്കിയത്. […]
ഇറാൻ സൈനിക കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് ആക്രമണം

ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്‍റെ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി യുഎസ്. കപ്പൽ പാതയിൽ രണ്ട് എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടതിനെത്തുടർന്നാണ് യുഎസ് ആക്രമണം. ഇറാനുനേർക്കു ചൊവ്വാഴ്ച ആക്രമണമുണ്ടായതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാൻ ഇറാൻ തയാറാക്കിയ റഡാറുകളും മിസൈലുകൾ വിക്ഷേപിക്കാനുപയോഗിക്കുന്ന സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം. അതേസമയം ബന്ദർ അബ്ബാസ്, ഖേഷം കൊനാരക് ദ്വീപ്, ചാബഹാർ എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഫോടനം ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിരോധ സംവിധാനങ്ങൾ […]
ഡ്രൈവർമാർ ശ്രദ്ധിക്കുക: ടൊറൻ്റോ നഗരത്തിൽ കനത്ത മൂടൽമഞ്ഞ്

ടൊറൻ്റോ നഗരത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻ്റാരിയോ തടാകത്തിന്‍റെ തീരത്തിന് അടുത്തും സമീപ പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യമായി കുറഞ്ഞതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. എയ്ജാക്സ്, ഓഷവ, പിക്കറിങ്, വിറ്റ്ബി, മിസ്സിസാഗ, ബ്രാംപ്ടൺ, ഓക്ക്‌വിൽ, ബർലിംഗ്ടൺ, ഹാമിൽട്ടൺ എന്നിവിടങ്ങളിലും ഈ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്. ബുധനാഴ്ച രാവിലെയോടെ മൂടൽമഞ്ഞ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ ദൃശ്യപരത മെച്ചപ്പെടുമെന്നും ഏജൻസി പ്രവചിക്കുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ജിടിഎയിൽ 10 മുതൽ […]
CEC എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

സെപ്റ്റംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഇമിഗ്രേഷൻ വകുപ്പ് 2,000 ITA-കൾ നൽകി. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം സ്കോർ 521 ആയിരുന്നു. ഓഗസ്റ്റ് 18-ന് നടന്ന CEC എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനെ അപേക്ഷിച്ച് 2 പോയിൻ്റ് കുറഞ്ഞു. അതേസമയം ഇൻവിറ്റേഷൻ ലഭിച്ചവരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. സെപ്റ്റംബർ ഒന്നിന് നടന്ന ഈ നറുക്കെടുപ്പോടെ 2026 ൽ IRCC നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ എണ്ണം 51 ആയി. […]
