കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന 562 ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഇൻവിറ്റേഷൻ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നൽകി. ഈ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം ഉദ്യോഗാർത്ഥികളെയാണ് പരിഗണിച്ചത്. കൂടാതെ കോംപ്രിഹെൻസീവ് റാങ്കിങ് സ്കോർ 697 ഉള്ളവർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. 2026-ൽ നടത്തിയ ഏതൊരു എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലും രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പിഎൻപി കട്ട്ഓഫ് സ്കോറാണിത്.
ഐആർസിസിയുടെ വർഷത്തിലെ 50-ാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഓഗസ്റ്റ് 31-ന് നടന്നത്. 2026-ൽ, എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ IRCC 115,427 ITA-കൾ നൽകിയിട്ടുണ്ട്.







