newsroom@amcainnews.com

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ബജറ്റ് ഹോട്ടൽ വരുന്നു

New Budget Hotel Coming to Guruvayur Railway Station

ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്കും മറ്റു യാത്രക്കാർക്കും കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ലഭ്യമാക്കുന്നതിനായി ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ ഒരുക്കാൻ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ തിരുമാനിച്ചു. സ്റ്റേഷനിലെ ഒന്നാം നിലയിൽ നിലവിലുള്ള 9 വിശ്രമമുറികളും 2 ഡോർമിറ്ററികളും വികസിപ്പിച്ച്, അധികമായി 15 മുറികൾ കൂടി നിർമിച്ചാണ് ത്രീ സ്റ്റാർ നിലവാരത്തിലുള്ള ഈ ഹോട്ടൽ സജ്ജമാക്കുന്നത്. നിർമാണം, പ്രവർത്തനം, പരിപാലനം, കൈമാറ്റം (BOT) അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ഒാപ്പറേറ്റിങ് വിഭാഗം ഇ-ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 23 വരെ ഓൺലൈൻ വഴി ടെൻഡറുകൾ സമർപ്പിക്കാം.

യാത്രക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ എസി/നോൺ-എസി മുറികൾ, ഫാമിലി റൂമുകൾ, ഡോർമിറ്ററികൾ എന്നിവയ്ക്ക് പുറമേ റെസ്റ്റോറന്റ്, ലോഞ്ച്, വർക്ക്/ബിസിനസ് സെന്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉണ്ടാകും. കരാർ സ്വന്തമാക്കുന്ന ലേലക്കാർക്ക് പിന്നീട് ആയുർവേദ കേന്ദ്രങ്ങളും റിട്ടയറിങ് റൂമുകളും ഒരുക്കാൻ അവസരമുണ്ടാകും. 10 വർഷത്തെ ലൈസൻസ് കാലാവധിയിൽ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം റെയിൽവേയ്ക്ക് തന്നെയായിരിക്കും. തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും വൃത്തിയുള്ളതുമായ താമസസൗകര്യം നൽകുന്ന ഈ മാതൃക വിജയകരമാകുന്നതോടെ റെയിൽവേയ്ക്ക് സ്വന്തമായി ഭൂമിയുള്ള മറ്റു പ്രമുഖ സ്റ്റേഷനുകളിലേക്കും ബജറ്റ് ഹോട്ടൽ പദ്ധതി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്.

You might also like
Trapped in a Drug Cartel at Age 12: Shocking Details Emerge on International Networks Targeting Children

12-ാം വയസ്സിൽ മയക്കുമരുന്ന് മാഫിയയുടെ വലയിൽ; കുട്ടികളെ കുടുക്കുന്ന അന്താരാഷ്ട്ര കാർട്ടലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Not medicine, but 'poison'? Probe launched into suspicion of expired drugs behind Nipah deaths

മരുന്നല്ല, കൊടുത്തത് ‘വിഷമോ’? നിപ മരണങ്ങൾക്ക് പിന്നിൽ എക്സ്പയറി മരുന്നെന്ന സംശയത്തിൽ അന്വേഷണം

ചരിത്രം കുറിച്ച് മാർപാപ്പ: യുഎസ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ

Police stunned when opening the petrol tank; tried to smuggle lakhs in hawala money

പെട്രോൾ ടാങ്ക് തുറന്നപ്പോൾ ഞെട്ടലിൽ പൊലീസ്; കടത്താൻ ശ്രമിച്ചത് ലക്ഷങ്ങളുടെ കുഴൽപ്പണം

പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ നീക്കം: ഇല്ലിനോയിയിലെ 11 കൗണ്ടികളില്‍ നാളെ ജനഹിതപരിശോധന

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: കാൽഗറിയിൽ കടുത്ത ശൈത്യകാല കാലാവസ്ഥ

Top Picks for You
Top Picks for You