newsroom@amcainnews.com

മ്യൂസിക് റൈറ്റ്‌സിൽ റെക്കോർഡ് നേട്ടവുമായി ദുൽഖർ സൽമാന്റെ ‘ഐ എം ഗെയിം’

Dulquer Salmaan’s 'I’m Game' Sets Record in Music Rights Sales

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ഐ എം ഗെയിം’ റിലീസിന് മുൻപേ വൻ നേട്ടം കൈവരിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ അവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതോടെ മലയാള സിനിമയിലെ ഏറ്റവും ഉയർന്ന മ്യൂസിക് റൈറ്റ്‌സ് തുകയെന്ന ചരിത്ര റെക്കോർഡ് ഈ ചിത്രത്തിന് സ്വന്തമായി. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ഈ ഫാന്റസി ത്രില്ലർ ചിത്രം സെപ്റ്റംബർ 3-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ്.

കഴിഞ്ഞ ദിവസം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് പതിനായിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് പ്രൗഢഗംഭീരമായി നടന്നു. ജേക്സ് ബിജോയ്, അർമാൻ മാലിക്, വേടൻ തുടങ്ങിയവരുടെ സംഗീത പ്രകടനങ്ങളും ദുൽഖർ സൽമാന്റെ സാന്നിധ്യവും ചടങ്ങിനെ ആവേശഭരിതമാക്കി. ചിത്രത്തിലെ “മഴവില്ലായെ”, “ലൂസർ” എന്നീ ഗാനങ്ങൾ ഇതിനോടകം വൻ ഹിറ്റായി മാറിയിട്ടുണ്ട്. ചടങ്ങിൽ ‘ലൂസർ’ എന്ന ഗാനം ദുൽഖർ ലൈവായി ആലപിച്ചത് കാണികളുടെ വലിയ കയ്യടി നേടി. ദുൽഖറിന്റെ 40-ാമത് ചിത്രമായ ‘ഐ എം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് പുറത്തിറങ്ങുന്നത്.

ആന്റണി വർഗീസ്, മിഷ്‌കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തെന്നിന്ത്യയിലെ നൂറിലധികം കേന്ദ്രങ്ങളിലായാണ് പൂർത്തിയായത്. ആക്ഷൻ, ചേസ് രംഗങ്ങളാൽ സമ്പന്നമായ ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സൂപ്പർഹിറ്റ് ചിത്രം ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ തിയേറ്റർ അനുഭവമായിരിക്കും നൽകുക എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

You might also like
I.C. Joseph Passes Away in Philadelphia

ഐ.സി. ജോസഫ് ഫിലാഡൽഫിയയിൽ അന്തരിച്ചു

Ashlyn Harris, Katie Couric and Sophia Bush Are in Montauk, Plus Hudson Williams, Serena Williams and More

ആഷ്‌ലിൻ ഹാരിസ്, കേറ്റി കോറിക്, സോഫിയ ബുഷ് എന്നിവർ മോൺടോക്കിൽ; കൂടെ ഹഡ്സൺ വില്യംസും സെറീന വില്യംസും മറ്റ് പ്രമുഖരും

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

കടുത്ത ചൂടിന് വിട: ആൽബർട്ട തണുപ്പിലേക്ക്, സെപ്റ്റംബറോടെ താപനില കുറയും

One Vanderbilt dethrones Empire State Building as king of NYC’s observation decks after 95 years

95 വർഷത്തെ രാജവാഴ്ചയ്ക്ക് വിരാമം: ന്യൂയോർക്കിന്റെ പുതിയ വ്യൂവിംഗ് ഡെക്ക് രാജാവായി ‘വൺ വാൻഡർബിൽറ്റ്’

Major Surge in Kerala's Beer Market and the Key Driving Factors

കേരളത്തിലെ ബിയർ വിപണിയിലെ വൻ മുന്നേറ്റവും പ്രധാന കാരണങ്ങളും

Top Picks for You
Top Picks for You