newsroom@amcainnews.com

‘കാനഡ സ്ട്രോങ് പാസ്’ ഇനി രണ്ടാഴ്ച മാത്രം; ഇളവുകൾ പ്രയോജനപ്പെടുത്താൻ നിർദ്ദേശം

‘കാനഡ സ്ട്രോങ് പാസ്’ പദ്ധതിയുടെ കാലാവധി അവസാനിക്കാൻ രണ്ട് ആഴ്ച മാത്രം ശേഷിക്കെ, കനേഡിയൻ പൗരന്മാരും വിനോദസഞ്ചാരികളും ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. സെപ്റ്റംബർ 7-ന് കാനഡ സ്ട്രോങ് പാസ് കാലാവധി അവസാനിക്കും. യുഎസുമായുള്ള വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി നടപ്പിൽ വന്നതോടെ രാജ്യത്തിനുള്ളിൽ തന്നെ യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാരുടെ എണ്ണം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 7-ന് ഈ പദ്ധതി അവസാനിക്കുമെങ്കിലും, വരാനിരിക്കുന്ന ശൈത്യകാലത്തും (ഡിസംബർ-ജനുവരി) സമാനമായ ആനുകൂല്യങ്ങളോടെ ‘കാനഡ സ്ട്രോങ് പാസ്’ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാർക്സ് കാനഡയുടെ കീഴിലുള്ള ദേശീയോദ്യാനങ്ങളിലും ചരിത്ര സ്മാരകങ്ങളിലും സൗജന്യ പ്രവേശനം. ക്യാമ്പിങ് ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങൾക്ക് 25% ഇളവ് എന്നിവയാണ് പാസിൻ്റെ പ്രധാന ആനുകൂല്യങ്ങൾ. മ്യൂസിയങ്ങളിലും ഗാലറികളിലും 17 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ പ്രവേശനവും 18 മുതൽ 24 വയസ്സ് വരെയുള്ളവർക്ക് 50% ഇളവും ലഭിക്കും. വിയാ റെയിൽ (Via Rail) വഴി യാത്ര ചെയ്യുന്ന 17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്രയും , 18-24 പ്രായക്കാർക്ക് 25% ടിക്കറ്റ് ഇളവും ലഭിക്കും.

You might also like
Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

US Federal Court Strikes Down Visa Ban on 75 Countrie

75 രാജ്യങ്ങൾക്കുള്ള അമേരിക്കൻ വീസ വിലക്ക് ഫെഡറൽ കോടതി റദ്ദാക്കി

League City Malayali Samajam’s ‘Aavanithennal 2026’ Onam Celebration held grandly

ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ‘ആവണിത്തെന്നൽ 2026’ ഓണാഘോഷം വിപുലമായി നടന്നു

വേതന വർധനയുമായി കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

Montana Shooting and Fire: Attacker Kills Eight Family Members Before Ending Own Life

മോണ്ടാനയിലെ വെടിവെയ്പും തീപിടുത്തവും: കുടുംബത്തിലെ എട്ടുപേരെ കൊലപ്പെടുത്തി അക്രമി ജീവനൊടുക്കി

Top Picks for You
Top Picks for You