newsroom@amcainnews.com

അപേക്ഷകർക്ക് തിരിച്ചടി: രജിസ്റ്റേർഡ് നഴ്സിങ് എക്സാമിനേഷൻ ഫീസ് കുത്തനെ കൂട്ടി കാനഡ

കാനഡയിൽ രജിസ്റ്റേർഡ് നഴ്സിങ് ലൈസൻസ് നേടുന്നതിനുള്ള നിർബന്ധിത യോഗ്യതാ പരീക്ഷയായ ‘നാഷണൽ കൗൺസിൽ ലൈസൻഷർ എക്സാമിനേഷൻ’ (NCLEX-RN) ഫീസ് നാഷണൽ കൗൺസിൽ ഓഫ് സ്റ്റേറ്റ് ബോർഡ്സ് ഓഫ് നഴ്സിങ് (NSBN) കുത്തനെ വർധിപ്പിച്ചു. നിലവിൽ 360 കനേഡിയൻ ഡോളറായിരുന്ന പരീക്ഷാ ഫീസ് 58% വർധിപ്പിച്ച് 570 ഡോളറായാണ് ഉയർത്തിയത്. പുതുക്കിയ പരീക്ഷാ നിരക്കുകൾ 2027 ഫെബ്രുവരി 1 മുതലായിരിക്കും പ്രാബല്യത്തിൽ വരും. പരീക്ഷാ നടത്തിപ്പ്, സൈബർ സുരക്ഷ, ഡാറ്റാ സംരക്ഷണം എന്നിവയ്ക്കുള്ള ചെലവുകൾ ഉയർന്നതും കഴിഞ്ഞ 25 വർഷത്തെ പണപ്പെരുപ്പവുമാണ് ഫീസ് വർധനയ്ക്ക് കാരണമായി NSBN ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ട്യൂഷൻ ഫീസിലെ വർധന, ലൈസൻസിങ് ചെലവുകൾ എന്നിവയ്ക്ക് പുറമെ ഉണ്ടായ ഈ ഫീസ് വർധന നേഴ്സിങ് മേഖലയിലേക്ക് പ്രവേശിക്കാനിരിക്കുന്ന തുടക്കക്കാർക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് കനേഡിയൻ നഴ്സിങ് സ്റ്റുഡന്‍റസ് അസോസിയേഷൻ പറയുന്നു. 2000-ത്തിന് ശേഷമുള്ള ആദ്യത്തെ ഫീസ് വർധനവാണിതെങ്കിലും, ഇത്രയും ഉയർന്ന വർധന ഒറ്റയടിക്ക് നടപ്പാക്കിയത് ഉചിതമായില്ലെന്ന് അസോസിയേഷൻ പ്രസിഡൻ്റ് സ്‌കാർലറ്റ് മോണ്ട്സെറാറ്റ് പറഞ്ഞു. രാജ്യത്ത് ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് പ്രൊഫഷണൽ സംഘടനകൾ ആവശ്യപ്പെട്ടു.

You might also like

‘ഏകാധിപതി’: ട്രംപിനെതിരേ രൂക്ഷവിമർശനവുമായി ഡഗ് ഫോർഡ്

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

ഭീകരാക്രമണ പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ അറസ്റ്റിൽ

India expresses readiness for treaty talks with Canada, eyes Rs 4.65 lakh crore trade

കാനഡയുമായി ധാരണാപത്ര ചർച്ചകൾക്ക് തയാറായി ഇന്ത്യ; 4.65 ലക്ഷം കോടി രൂപയുടെ വ്യാപാരം ലക്ഷ്യം

Top Picks for You
Top Picks for You