newsroom@amcainnews.com

നോവസ്കോഷ ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം: അന്വേഷണം ആരംഭിച്ചു

നോവസ്കോഷ തലസ്ഥാനമായ ഹാലിഫാക്സ് നഗരമധ്യത്തിൽ ഇന്ത്യൻ വംശജൻ വംശീയാതിക്രമത്തിന് ഇരയായി. ശനിയാഴ്ച ഉച്ചയ്ക്ക് ലോവർ വാട്ടർ സ്ട്രീറ്റിൽ വെച്ചാണ് ഇന്ത്യൻ വംശജനായ ഷാലു ഷാജനെ അജ്ഞാതൻ ആക്രമിച്ചത്. കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങിയ ഷാലുവിനെ അപരിചിതനായ വ്യക്തി വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കയ്യിലുണ്ടായിരുന്ന ബാഗ്‌പൈപ്പ് ഉപയോഗിച്ച് കാറിന്റെ സൈഡ് മിററിലും തുടർന്ന് ട്രങ്കിലും അക്രമി അടിച്ചതായി ഷാലു പറയുന്നു. തുടർന്ന് അക്രമി, “സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ” എന്നും സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ചതായി അദ്ദേഹം പരാതിയിൽ പറയുന്നു. സംഭവത്തിൽ ഹാലിഫാക്സ് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് സൗത്ത് ഏഷ്യൻ വംശജർക്ക് നേരെ കാനഡയിൽ അതിക്രമങ്ങൾ വർധിച്ചു വരികയാണെന്ന് ഇൻഡോ-കനേഡിയൻ അസോസിയേഷൻ ഓഫ് നോവസ്കോഷ അറിയിച്ചു. സംഭവത്തിൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.

You might also like
Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Flash floods sweeps away several houses in Nepal’s Gorkha, warning issued for settlements along Budhi Gandaki River

നേപ്പാളിലെ ഗോർഖയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി; ബുധി ഗണ്ഡകി നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

Major Malayalam movies that arrived on OTT this week

ഈ ആഴ്ച ഒടിടിയിലെത്തിയ പ്രധാന മലയാള ചിത്രങ്ങൾ

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

Top Picks for You
Top Picks for You