newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ ഉൾപ്രദേശത്ത് പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. 1,100 ചതുരശ്ര കിലോമീറ്ററായി വളർന്ന പിയർ ലേക്ക് കാട്ടുതീയിൽ ഏകദേശം 120 കെട്ടിടങ്ങൾ കത്തിനശിച്ചതായി തോംസൺ നിക്കോള റീജനൽ ഡിസ്ട്രിക്റ്റ് അറിയിച്ചു. ബിഗ് ബാർ ലേക്ക്, ചാസം എന്നിവിടങ്ങളിലും, ക്ലിന്‍റണിന് തെക്കും കെല്ലി ലേക്ക് റോഡിലെ ഗ്രാമത്തിന്‍റെ പടിഞ്ഞാറുമുള്ള ഹൈവേ 97 ലും നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചതായി ടിഎൻആർഡിയിലെ ഇൻഫർമേഷൻ ഓഫീസർ കോൾട്ടൺ ഡേവീസ് പറഞ്ഞു. കത്തിനശിച്ച കെട്ടിടങ്ങളിൽ ഭൂരിഭാഗവും റെസിഡൻഷ്യൽ കെട്ടിടങ്ങളാണ്. കൂടാതെ ഗാരേജുകൾ, ഷെഡുകൾ, മറ്റ് ഔട്ട്ബിൽഡിംഗുകൾ എന്നിവയും കത്തിനശിച്ചിട്ടുണ്ട്.

ശക്തമായ കാറ്റ് വീശിയ വാരാന്ത്യത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടരുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ, പിയർ ലേക്ക് കാട്ടുതീയുമായി ബന്ധപ്പെട്ട എല്ലാ ഒഴിപ്പിക്കൽ ഉത്തരവുകളും നിലവിലുണ്ട്.

You might also like

ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Top Picks for You
Top Picks for You