newsroom@amcainnews.com

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

യോഗ്യരായ വിദേശ പൗരന്മാർക്ക് സ്ഥിര താമസത്തിനായി ആരംഭിച്ച പുതിയ പാത്ത് വേയുടെ പ്രവർത്തനം ആരംഭിച്ചതായി ഒൻ്റാരിയോ സർക്കാർ അറിയിച്ചു. ഒൻ്റാരിയോ ഇമിഗ്രേഷൻ നോമിനി പ്രോഗ്രാമിന്‍റെ (OINP) ഭാഗമായ ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം (OWPS) വഴി പ്രവിശ്യാ നാമനിർദ്ദേശത്തിനായി അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. നാഷണൽ ഒക്യുപേഷണൽ ക്ലാസിഫിക്കേഷനിലെ (NOC) എല്ലാ TEER (Training, Education, Experience and Responsibilities) വിഭാഗങ്ങളിലുമുള്ള (TEER 0 മുതൽ 5 വരെ) ജോബ് ഓഫറുകളുള്ള വിദേശ തൊഴിലാളികൾക്ക് ഈ പുതിയ സ്ട്രീം വഴി അപേക്ഷിക്കാം. കൂടാതെ, ജോബ് ഓഫറുകളില്ലാത്ത ഡോക്ടർമാർക്കും ഈ പ്രോഗ്രാമിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ സാധിക്കും.

OINP വഴി നോമിനേഷന് അപേക്ഷിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ ആദ്യം ‘എക്‌സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ്’ സിസ്റ്റം വഴി രജിസ്റ്റർ ചെയ്യണം. EOI രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ വിദ്യാഭ്യാസം, ഭാഷാ പ്രാവീണ്യം, തൊഴിൽ പരിചയം, ഒൻ്റാരിയോയിലെ ജോബ് ഓഫർ എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകരെ റാങ്ക് ചെയ്യുകയും, ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇൻവിറ്റേഷൻ നൽകും. EOI രജിസ്ട്രേഷന് സമർപ്പിച്ച തീയതി മുതൽ 12 മാസത്തെ സാധുതയുണ്ടായിരിക്കും. എന്നാൽ, ഈ കാലയളവിനുള്ളിൽ ഇൻവിറ്റേഷൻ ലഭിച്ചില്ലെങ്കിൽ അപേക്ഷ രജിസ്ട്രേഷൻ പൂളിൽ നിന്ന് സ്വയം നീക്കം ചെയ്യപ്പെടും. അപേക്ഷിക്കാൻ ക്ഷണ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ അപേക്ഷാ ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ജോബ് ഓഫർ അടിസ്ഥാനമാക്കിയുള്ള സ്ട്രീമുകളിൽ ഇൻവിറ്റേഷൻ ലഭിച്ചാൽ 17 ദിവസങ്ങൾക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് ഫെഡറൽ ഗവൺമെൻ്റിൻ്റി എക്സ്പ്രസ് എൻട്രി അഥവാ നോൺ-എക്സ്പ്രസ് എൻട്രി വഴികളിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.

You might also like
Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Top Picks for You
Top Picks for You