newsroom@amcainnews.com

₹10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ കവർന്നു; സിസിടിവിയിൽ കുടുങ്ങിയ ‘കള്ളൻ എലി’, നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം മാളത്തിൽ നിന്ന് കണ്ടെത്തി!

₹10 Lakh Worth Diamond Jewelry Stolen; 'Thief Rat' Caught on CCTV, All Stolen Ornaments Recovered From Its Hole!

ജ്വല്ലറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വജ്രാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ വില്ലനായെത്തിയത് ഒരു എലി! ഷട്ടറുകൾ പൂട്ടി സുരക്ഷിതമാക്കിയ കടയിൽ നിന്ന് ആഭരണങ്ങൾ മാഞ്ഞുപോയത് കണ്ട് അമ്പരന്ന ഉടമകൾക്ക് സിസിടിവി ദൃശ്യങ്ങളാണ് ഒടുവിൽ സത്യം വെളിപ്പെടുത്തിയത്.

ആരും അകത്തുകടന്ന ലക്ഷണങ്ങളൊന്നുമില്ലാതിരുന്നിട്ടും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന വജ്രാഭരണങ്ങളും തങ്കമാലകളും മോതിരങ്ങളും കാണാതായതോടെയാണ് കടയുടമ സിസിടിവി പരിശോധിച്ചത്. റാക്കിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ എലി നൈസായി മാളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ട് ജീവനക്കാരും കടയുടമയും ഒരുപോലെ ഞെട്ടി!

തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, എലിയുടെ മാളം തുരന്ന് നഷ്ടപ്പെട്ട മുഴുവൻ ആഭരണങ്ങളും കടയുടമകൾ വീണ്ടെടുത്തു. എലിയുടെ ഈ അപൂർവ്വ ‘മോഷ്ടാവിന്റെ’ കഥയും സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

You might also like

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Top Picks for You
Top Picks for You