newsroom@amcainnews.com

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഗ്ലോബലിന്‍റെ നേതൃത്വത്തില്‍ WMC ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയിൽ നടക്കും. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന ‘WMC Global Meet @ Kochi’-ൽ അഞ്ച് ഗ്ലോബല്‍ റീജിയനുകളിലെയും വിവിധ പ്രൊവിന്‍സുകളിലെയും ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും. WMC ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വലിയത്ത്, ഗ്ലോബല്‍ വൈസ് പ്രസിഡൻ്റ് (അഡ്മിനിസ്‌ട്രേഷന്‍) ജയിംസ് കൂടല്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍ ടി. പി. വിജയന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നൽകും. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ ജനപ്രതിനിധികള്‍, സാഹിത്യ, സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസി മലയാളികളുടെ ആഗോള സഹകരണവും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുക, പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുക, ലോകമെമ്പാടുമുള്ള WMC നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരിക എന്നിവയാണ് സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ സമ്മേളനത്തിന്‍റെ പ്രധാന ആകര്‍ഷണമായി WMC ഗ്ലോബല്‍ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫന്‍റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടപ്പാക്കുന്ന 1 കോടി WMC ഗ്ലോബല്‍ നഴ്‌സിങ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം അവതരിപ്പിക്കും. ഈ പദ്ധതിയിലൂടെ ആകെ 100 നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് 1,00,000 വീതം വിദ്യാഭ്യാസ സഹായം നല്‍കും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം വച്ച് ജനുവരിയില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തിരുന്നു. രണ്ടാംഘട്ടത്തില്‍ 25 വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചിയില്‍ നടക്കുന്ന WMC ഗ്ലോബല്‍ മീറ്റില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. ശേഷിക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുടര്‍ഘട്ടങ്ങളില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

You might also like

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Top Picks for You
Top Picks for You