newsroom@amcainnews.com

ഉഷ്ണ തരംഗം: വാഷിംഗ്ടണിൽ ദേശീയാഘോഷങ്ങള്‍ തടസപ്പെട്ടു

അമേരിക്കയിലെ മിഡ് വെസ്റ്റിലും തെക്കന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ തീരപ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരുന്നു. ജനജീവിതത്തെ സ്തംഭിക്കുന്ന തരത്തിലാണ് ചൂട് വര്‍ധിക്കുന്നത്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് വാഷിങ്ടണിലെ ദേശീയാഘോഷങ്ങള്‍ തടസ്സപ്പെട്ടു. ഉപഭോഗം കുത്തനെ ഉയര്‍ന്നതും വിതരണത്തിന് അധിക സമ്മര്‍ദം നേരിടുന്നതുമായ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മംദാനിയും ഗവര്‍ണര്‍ കാത്തി ഹോക്കുലും അഭ്യർത്ഥിച്ചു.

കടുത്ത ചൂടിനെ തുടർന്ന് ന്യൂയോര്‍ക്കില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ നിര്‍ദേശവുമുണ്ട്. രണ്ട് ഡസനിലധികം സംസ്ഥാനങ്ങളെ അതിശക്തമായ ഉഷ്ണതരംഗം ബാധിച്ചതായി കാലാവസ്ഥാ ഏജൻസി അറിയിച്ചു. അപകടകരമായ ചൂട് മൂലം വിവിധ ആഘോഷപരിപാടികളും ഗതാഗതസേവനങ്ങളും തടസ്സപ്പെട്ടു. വടക്കുകിഴക്കന്‍ മേഖലയില്‍ അമിത ചൂട് കാരണം ആംട്രാക്ക് 24-ലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.വാഷിങ്ടണിലെ നാഷണല്‍ മാളില്‍ നടന്ന ഗ്രേറ്റ് അമേരിക്കന്‍ സ്റ്റേറ്റ് ഫെയര്‍ അപകടകരമായ ചൂടിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സംഘാടകര്‍ അറിയിച്ചു. നാഷണല്‍ മാളില്‍ വെള്ളിയാഴ്ച 44 പേര്‍ക്കാണ് ചികിത്സ നല്‍കിയതെന്ന് ഡി.സി. ഫയര്‍ ആന്‍ഡ് ഇ.എം.എസ് അറിയിച്ചു. ഇതില്‍ 11 പേരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി.

You might also like

ഇസൈയാസ് വരുന്നു: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

Abu Dhabi Big Ticket Draw: Lakhs in Prize Money for Expatriate Indian

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: പ്രവാസി ഇന്ത്യക്കാരന് ലക്ഷങ്ങളുടെ സമ്മാനം

Top Picks for You
Top Picks for You