newsroom@amcainnews.com

ആൽബർട്ട-ബി സി പൈപ്പ് ലൈൻ പദ്ധതിക്ക് ഗ്രീൻ സിഗ്‌നൽ: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മാണം

ആൽബർട്ടയിൽ നിന്ന് ബ്രിട്ടീഷ് കൊളംബിയ തീരം വരെ പുതിയ പൈപ്പ് ലൈൻ നിർമിക്കുന്നതിനുള്ള പദ്ധതി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ചേർന്ന് പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ വൻകിട പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ‘ട്രാൻസ് മൗണ്ടൻ കോർപ്പറേഷനും’ സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനിയായ ‘പെമ്പിന പൈപ്പ്‌ലൈൻ കോർപ്പറേഷനും’ സംയുക്തമായാണ് പദ്ധതിയുടെ ആസൂത്രണവും നിർമ്മാണവും നടപ്പിലാക്കുന്നത്. പുതിയ ലൈനും സ്ഥാപിക്കുക. ആൽബർട്ടയിലെ ബ്രൂഡർഹൈമിൽ നിന്ന് തുടങ്ങി ബി.സി.യുടെ തെക്കൻ തീരത്തെ വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ ശേഷിയുള്ള ആഴക്കടൽ തുറമുഖം വരെയായിരിക്കും ഈ പാത.

പ്രതിദിനം 10 ലക്ഷം ബാരൽ എണ്ണ കടത്തിവിടാൻ ശേഷിയുള്ള പുതിയ പൈപ്പ്‌ലൈൻ പദ്ധതിയിൽ പ്രാദേശിക ആദിവാസി സമൂഹങ്ങളെ പങ്കാളികളാക്കുന്നതിനുള്ള ചർച്ചകൾ ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ ഉടൻ ആരംഭിക്കും.

എണ്ണമണൽ ഖനനത്തിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘പാത്ത്‌വേസ് പ്രൊജക്റ്റുമായി’ ചേർന്നായിരിക്കും പുതിയ പദ്ധതി പ്രവർത്തിക്കുക. വടക്കൻ തീരത്തെ ടാങ്കർ നിരോധനം നിലനിർത്തിയതിൽ പ്രദേശവാസികളും പരിസ്ഥിതി സംഘടനകളും ആശ്വാസം പ്രകടിപ്പിച്ചു. എന്നാൽ തെക്കൻ തീരത്തുണ്ടാകാനിടയുള്ള എണ്ണച്ചോർച്ചാ സാധ്യതകളെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്നുണ്ട്.

You might also like
Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

ഒൻ്റാരിയോ ട്രിലിയം ബെനഫിറ്റ് പേയ്‌മെൻ്റുകൾ ഒക്ടോബർ 9-ന് അക്കൗണ്ടിലേക്ക്

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

Hurricane Simon pounds resorts and vulnerable towns along Mexico’s Pacific coast

മെക്സിക്കോയുടെ പസഫിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീരദേശ നഗരങ്ങളിലും സൈമൺ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

Top Picks for You
Top Picks for You