newsroom@amcainnews.com

പുസ്തകങ്ങൾക്കിടയിലെ മയക്കുമരുന്ന് ശേഖരം: ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന ഭാരവാഹി പത്തനംതിട്ടയിൽ അറസ്റ്റിൽ

പത്തനംതിട്ടയിൽ ലഹരിവിരുദ്ധ സംഘടനയുടെ ഭാരവാഹിയായ യുവാവിനെ മയക്കുമരുന്നുമായി പോലീസ് പിടികൂടി. എഴുറ്റൂർ കൈമല പുത്തൻപുരയ്ക്കൽ സ്വദേശിയായ 25 വയസ്സുകാരൻ ഷെർഫിൻ സെബാസ്റ്റ്യനെയാണ് 1.590 ഗ്രാം എംഡിഎംഎയുമായി ജില്ലാ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പുസ്തകങ്ങൾക്കിടയിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ’ എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും ഇയാളുടെ പക്കൽ നിന്ന് പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

അറസ്റ്റിലായ പ്രതിയെ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നത്. എറണാകുളത്തെ പാലാരിവട്ടം, ടൗൺ സ്റ്റേഷനുകളിലെ ലഹരിമരുന്ന് കേസുകളിലും, കോയിപ്രം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളെ ആക്രമിച്ച കേസ് ഉൾപ്പെടെയുള്ള മറ്റ് രണ്ട് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

You might also like
Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Top Picks for You
Top Picks for You