newsroom@amcainnews.com

അമിതവണ്ണവും ശരീരഭാരവും നിയന്ത്രിക്കാം: ആദ്യ ‘ജനറിക്’ മരുന്നിന് അനുമതി നൽകി ഹെൽത്ത് കാനഡ

ശരീരഭാരം കുറയ്ക്കാനുള്ള ‘വെഗോവി’ക്ക് (Wegovy) പകരം ആദ്യ ജനറിക് കുത്തിവെപ്പിന് ഹെൽത്ത് കാനഡയുടെ അംഗീകാരം. കനേഡിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘അപ്പോടെക്സ്’ (Apotex) വികസിപ്പിച്ച ‘സ്വെമിയ’ (Svemia) എന്ന സെമാഗ്ലൂട്ടൈഡ് കുത്തിവെപ്പിനാണ് ഹെൽത്ത് കാനഡയുടെ അംഗീകാരം ലഭിച്ചത്. അമിതവണ്ണവും ശരീരഭാരവും നിയന്ത്രിക്കുന്നതിനായി കാനഡയിൽ അംഗീകാരം ലഭിക്കുന്ന ആദ്യ ജനറിക് സെമാഗ്ലൂട്ടൈഡ് മരുന്നാണിത്. സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും സ്വെമിയ പാലിക്കുന്നുണ്ടെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി.

12 വയസ്സും അതിനുമുകളിലും പ്രായമുള്ളവരിലെ അമിതവണ്ണവും ശരീരഭാരവും നിയന്ത്രിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ കുത്തിവെപ്പ് സ്വീകരിക്കാനാണ് അനുമതി. അതേസമയം ഭക്ഷണക്രമത്തിനും ശാരീരിക വ്യായാമങ്ങൾക്കും ഒപ്പം അനുബന്ധ ചികിത്സയായി മാത്രമേ ‘സ്വെമിയ’ (Svemia) ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

You might also like

ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

കാനഡയിലെ തൊഴിലാളികളുടെ ശരാശരി പ്രായം വർധിക്കുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഇറാൻ എണ്ണ വിപണിയിലേക്ക് മടങ്ങിയെത്തുന്നു; എങ്കിലും ഇന്ത്യൻ കമ്പനികൾ വിട്ടുനിന്നേക്കും

വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

തിരുവനന്തപുരം നഗരസഭയിലെ സംഘർഷം: യുഡിഎഫ് പ്രതിഷേധവും മേയറുടെ വിശദീകരണവും

ടോക്കിയോ-ഒസാക്ക റൂട്ടിൽ ജപ്പാൻ ആദ്യമായി രാത്രികാല ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുന്നു

Top Picks for You
Top Picks for You