newsroom@amcainnews.com

ക്യാൻസർ സാധ്യത: യു എസിൽ വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിച്ചു

അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഡ്യുലോക്സെറ്റിൻ’ (Duloxetine) എന്ന വിഷാദരോഗ മരുന്ന് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ‘എൻ-നൈട്രോസോ-ഡ്യുലോക്സെറ്റിൻ’ (N-nitroso-duloxetine) എന്ന രാസവസ്തുവിന്‍റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘തോവ’ ഉത്പാദിപ്പിച്ച 3,70,000-ത്തോളം ബോട്ടിലാണ് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. ‘സിംബാൽറ്റ’ (Cymbalta) എന്ന ബ്രാൻഡിലുള്ള ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് നടപടി. അതേസമയം ഡോക്ടറുടെ നിർദ്ദേശമില്ലാതെ രോഗികൾ ഈ മരുന്ന് കഴിക്കുന്നത് പെട്ടെന്ന് നിർത്തരുതെന്നും, പകരം സംവിധാനങ്ങൾക്കായി ഫാർമസിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like
Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Top Picks for You
Top Picks for You