newsroom@amcainnews.com

ന്യൂയോർക്ക് കേരളാ സമാജം ഫാമിലി പിക്നിക് ജൂൺ 20 ശനിയാഴ്ച

മലയാളികളുടെ അമേരിക്കയിലെ ഏറ്റവും ആദ്യ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഫാമിലി പിക്നിക് സംഘടിപ്പിക്കുന്നു. ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ഈസ്റ്റ് മെഡോയിലുള്ള ഏയ്‌സൺ ഹോവർ പാർക്കിലെ മൂന്നാം നമ്പർ ഫീൽഡിൽ സമാജം അംഗങ്ങൾ ഒത്തുചേരും. പിക്നിക്കിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയതായി സമാജം പ്രസിഡൻ്റ് ഹേമചന്ദ്രൻ, ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ എന്നിവർ അറിയിച്ചു.

ഫാമിലി പിക്നിക്കിനോടനുബന്ധിച്ച് വോളീബോൾ, ഷട്ടിൽ ബാഡ്‌മിന്‍റൺ, ചീട്ട് കളി, കസേര കളി, വടം വലി, സ്‌പൂൺ ആൻഡ് ലെമൺ ഓട്ടം തുടങ്ങിയ വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരവിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിക്കും. പിക്നിക്കിന്‍റെ സുഗമമായ നടത്തിപ്പിനായി പ്രസിഡൻ്റ് ഹേമചന്ദ്രന്‍റെയും ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫിന്‍റെയും നേതൃത്വത്തിൽ വൈസ് പ്രസിഡൻ്റ് ഷാജി വർഗ്ഗീസ്, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ജോയിൻ്റ് സെക്രട്ടറി ജോസ്സി സ്കറിയ, ട്രഷറർ വിനോദ് കെആർക്കേ, ജോയിൻ്റ് ട്രഷറർ മാമ്മൻ എബ്രഹാം, കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീര, ഏലിയാമ്മ അപ്പുക്കുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ പോൾ പി. ജോസ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ്, സജി എബ്രഹാം, ഓഡിറ്റർമാരായ ദീപു പോൾ, തോമസ് സക്കറിയ എന്നിവർ പ്രവർത്തിക്കുന്നു.

You might also like

ഹിതപരിശോധന നിക്ഷേപ സാധ്യതകളെ ബാധിക്കില്ല: ഡാനിയേൽ സ്മിത്ത്

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

ഗ്രേറ്റർ ഷിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് ഒക്ടോബര്‍ മൂന്നിന്

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Top Picks for You
Top Picks for You