newsroom@amcainnews.com

സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള രോഗബാധയെന്ന് സംശയം; മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള ബാധയെന്ന് സംശയം ഉയർന്നിരിക്കുകയാണ്. പാലാ വലവൂർ സ്വദേശിനിയായ 54-കാരിയെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ, യാത്രാ പശ്ചാത്തലം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ഇടപെട്ടാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

നിലവിൽ ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരെ നിരീക്ഷിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാധാരണ എബോള രോഗികളിൽ കാണാറുള്ള മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നും ഇവർക്കില്ലെന്നും, പനിയിൽ നേരിയ കുറവുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗിയുടെ രക്തസാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമേ എബോള രോഗബാധയുണ്ടോ എന്ന് കൃത്യമായി സ്ഥിരീകരിക്കാനാകൂ. തുടർനടപടികളും ചികിത്സാ രീതികളും നിശ്ചയിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിക്കും.

You might also like

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Top Picks for You
Top Picks for You