newsroom@amcainnews.com

‘ഡോർ-ടു-ഡോർ’ ഡെലിവറിക്ക് പകരം കമ്മ്യൂണിറ്റി മെയിൽബോക്സുകൾ: മാറ്റങ്ങളുമായി കാനഡ പോസ്റ്റ്

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും തപാൽ സർവീസ് ആധുനികവൽക്കരിക്കുന്നതിന്‍റെയും ഭാഗമായി മാറ്റങ്ങളുമായി കാനഡ പോസ്റ്റ് രംഗത്ത്. വീട്ടുപടിക്കൽ നേരിട്ട് തപാൽ എത്തിക്കുന്ന ‘ഡോർ-ടു-ഡോർ’ ഡെലിവറി ഘട്ടംഘട്ടമായി നിർത്തലാക്കുന്ന കാനഡ പോസ്റ്റ് പകരം കമ്മ്യൂണിറ്റി മെയിൽബോക്സുകൾക്ക് തുടക്കമിടാനും തയ്യാറെടുക്കുന്നു. തപാൽ സാധനങ്ങൾ വീടുകളിൽ നേരിട്ട് എത്തിക്കുന്നതിന് പകരം നിശ്ചിത കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കമ്മ്യൂണിറ്റി മെയിൽബോക്സുകളിൽ എത്തിക്കുന്നതാണ് ഈ രീതി. കാനഡ പോസ്റ്റിന്‍റെ പ്രവർത്തനച്ചെലവ് കുറയ്ക്കുകയും സാമ്പത്തികമായി സ്വയംപര്യാപ്തമാവുകയും ചെയ്യുക എന്നതാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാറ്റത്തിലൂടെ തപാൽ സാധനങ്ങൾ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമെന്ന് അധികൃതർ അവകാശപ്പെടുന്നു.

2027-ഓടെ നിലവിലുള്ളതിന് പുറമെ രാജ്യത്തുടനീളമുള്ള 4,85,000 വിലാസങ്ങളിലേക്ക് കൂടി ഈ പുതിയ സംവിധാനം ഒരുക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. 2026 അവസാനമോ 2027-ന്‍റെ തുടക്കത്തിലോ 1,36,000 വിലാസങ്ങളിൽ കൂടി കമ്മ്യൂണിറ്റി മെയിൽബോക്സുകൾ സ്ഥാപിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വരും ദിവസങ്ങളിൽ ബന്ധപ്പെട്ട കമ്മ്യൂണിറ്റികളിലെ അധികൃതരുമായി കാനഡ പോസ്റ്റ് ചർച്ചകൾ ആരംഭിക്കും. നിലവിൽ കാനഡയിലെ നാലിൽ മൂന്ന് വിലാസങ്ങളിലും കമ്മ്യൂണിറ്റി മെയിൽബോക്സുകൾ വഴിയാണ് തപാൽ സേവനം ലഭ്യമാക്കുന്നത്.

You might also like
BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You