സ്വന്തം മണ്ണിൽ ആദ്യ പോരാട്ടത്തിന് കാനഡ: എതിരാളികൾ ബോസ്നിയ

2026 ഫിഫ ലോകകപ്പിലെ ആതിഥേയ ടീമുകളിൽ ഒന്നായ കാനഡ പുതിയ അധ്യായം കുറിക്കാൻ ഇന്ന് ഇറങ്ങും. ലോകകപ്പിനായി താൽക്കാലികമായി ടൊറൻ്റോ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ബിഎംഒ ഫീൽഡിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് കരുത്തരായ ബോസ്നിയ-ഹെർസഗോവിനയെയാണ് കാനഡ നേരിടുന്നത്. ലോകകപ്പ് വേദിയിൽ തങ്ങളുടെ ആദ്യ വിജയമാണ് കാനഡ ലക്ഷ്യമിടുന്നത്. 1986-ലും 2022-ലും ലോകകപ്പ് യോഗ്യത നേടിയെങ്കിലും, ഒരൊറ്റ മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ കനേഡിയൻ ടീമിന് സാധിച്ചിരുന്നില്ല. അതേസമയം നായകൻ അൽഫോൺസോ ഡേവിസ് പരുക്കിൽ നിന്നും […]
ലോകകപ്പ്: ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ

2026 ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ഏഷ്യൻ വമ്പന്മാരായ ദക്ഷിണ കൊറിയ. ഒരു ഗോളിന് പിന്നിലായ കൊറിയ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഗോൾരഹിത ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്‍റെ 59-ാം മിനിറ്റിൽ ലാഡിസ്‌ലാവ് ക്രെഷിയിലൂടെ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തി. തുടർന്ന് ആക്രമിച്ച് കളിച്ച കൊറിയ 66-ാം മിനിറ്റിൽ ഹ്വാങ് ഇൻ-ബിയോം, 80–ാം മിനിറ്റിൽ ഓ ഹ്യുങ്-ഗ്യു […]
ന്യൂസീലൻഡ് താരം കെയിൻ വില്യംസൺ വിരമിച്ചു

ന്യൂസീലൻഡ് ക്രിക്കറ്റ് താരം കെയിൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 16 വർഷം നീണ്ടുനിന്ന കരിയറിൽ മൂന്ന് ഫോർമാറ്റുകളിലായി 378 മത്സരങ്ങളിൽ പാഡണിഞ്ഞ താരം ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ്. നിലവിൽ ന്യൂസീലൻഡ് ടീം ഇംഗ്ലണ്ടിൽ നടത്തുന്ന ടെസ്റ്റ് പരമ്പരയ്ക്കിടയിലാണ് വില്യംസന്‍റെ ഈ അപ്രതീക്ഷിത തീരുമാനം. ലോർഡ്‌സിൽ നടന്ന ആദ്യ ടെസ്റ്റാണ് കരിയറിലെ തന്‍റെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വ്യക്തമാക്കിയ താരം, പരമ്പരയിലെ ബാക്കി മത്സരങ്ങളിൽ കളിക്കില്ലെന്നും അറിയിച്ചു. രാജ്യാന്തര ക്രിക്കറ്റിലും (19,346 റൺസ്), […]
കാനഡയിലേക്ക് സ്വാഗതം; ഒമർ അർത്താന് പിന്തുണയുമായി പ്രീമിയർ ഡേവിഡ് എബി

അമേരിക്ക വിസ നിഷേധിച്ചതോടെ 2026 ഫിഫ ലോകകപ്പ് റഫറി പാനലിൽ നിന്നും പുറത്തായ സോമാലിയൻ റഫറി ഒമർ അബ്ദുൽകാദിർ അർത്താന് പിന്തുണയുമായി കാനഡ. ഒമർ അർത്താന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. കാനഡയിലെ മത്സരവേദികളിൽ ഒന്നായ വാൻകൂവറിൽ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കാൻ ഒമർ അർത്താന് അവസരം നൽകണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു. ഫിഫ ലോകകപ്പ് റഫറിമാരുടെ പരിശീലന ക്യാമ്പിനായി മയാമിയിലെത്തിയതായിരുന്നു അർത്താൻ. എന്നാൽ, ഔദ്യോഗിക രേഖകളും വിസയും കൈവശമുണ്ടായിരുന്നിട്ടും ‘വെറ്റിംഗ് കൺസേൺസ്’ […]
വേൾഡ് കപ്പിൽ ഒരു മലയാളി സാന്നിധ്യം? തഹ്സീൻ മുഹമ്മദ് ജംഷീദിനായി ആർത്തുവിളിക്കാൻ കേരളത്തിന് ഇനി നൂറു കാരണങ്ങൾ!

കണ്ണൂർ സ്വദേശിയായ തഹ്സീൻ ഖത്തറിന്റെ ലോകകപ്പ് സ്ക്വാഡിൽ; ചരിത്രപരമായ ലോകകപ്പ് അരങ്ങേറ്റം കാത്ത് ഫുട്ബോൾ ലോകം. ഫിഫ ലോകകപ്പ് എത്തിക്കഴിഞ്ഞാൽ കേരളം മറ്റൊന്നാകും. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങി എത്രയോ രാജ്യങ്ങളുടെ പതാകകൾ തെരുവുകളിൽ നിരക്കും. ഫുട്ബോൾ താരങ്ങളുടെ ഭീമാകാരമായ കട്ടൗട്ടുകൾ കവലകളിലും മൈതാനങ്ങളിലും ഉയരുമ്പോൾ, നാടൊന്നാകെ ലോകകപ്പ് വേദികളായി മാറും. ഇതാണ് കേരളത്തെ സവിശേഷമാക്കുന്നത്. ഇവിടെ ഫുട്ബോൾ വെറുമൊരു കായികവിനോദമല്ല, മറിച്ച് ഒരു ഉത്സവമാണ്. പ്രായഭേദമന്യേ, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ലോകകപ്പ് കാലത്ത് ഫുട്ബോളിനെക്കുറിച്ച് […]
കാനഡയിലെ കലാലയങ്ങളെ കീഴടക്കി ആഗോള തലത്തിൽ പുതിയ ചരിത്രം കുറിക്കുന്ന കേരളത്തിലെ വിദ്യാർത്ഥികൾ!

തീർത്തും വിസ്മയിപ്പിക്കുന്ന സാംസ്കാരിക കൈമാറ്റങ്ങളുടെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാനഡയിലുള്ള മലയാളി വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമുകളിൽ നിന്ന് കരിയറിലേക്കും അവിടെ നിന്ന് പൗരത്വത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന, സുതാര്യവും അവസരങ്ങൾ നിറഞ്ഞതുമായ ഒരു പാതയാണ് ആ രാജ്യം വാഗ്ദാനം ചെയ്യുന്നത്. അവിടുത്തെ നയങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്, വിദ്യാർത്ഥികളുടെ എണ്ണം കുതിച്ചുയരുന്നു, കഠിനാധ്വാനം ചെയ്യാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും തയ്യാറുള്ളവർക്ക് മികച്ചൊരു ഭാവിയാണ് അവിടെയുള്ളത്. കേരളത്തിന്റെ ആഗോള കുതിപ്പ് വെറും ആറ് വർഷത്തിനുള്ളിൽ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ […]
🇨🇦 കാനഡയിൽ ‘കേരള ഫെസ്റ്റ് 2026’യ്ക്ക് വൻ ഒരുക്കങ്ങൾ; ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ മഹാമേള ഓഗസ്റ്റ് 29ന്

കാനഡയിലെ മലയാളി സമൂഹവും ദക്ഷിണേഷ്യൻ വംശജരും ആവേശത്തോടെ കാത്തിരിക്കുന്ന കേരള ഫെസ്റ്റ് 2026 ഓഗസ്റ്റ് 29ന് നടക്കും. “The Biggest South Indian Festival” എന്ന വിശേഷണത്തോടെയാണ് സംഘാടകർ പരിപാടി അവതരിപ്പിക്കുന്നത്. മലയാളി പൈതൃകവും കലാസാംസ്കാരിക പാരമ്പര്യവും കാനഡയുടെ ബഹുസാംസ്കാരിക സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായാണ് ഫെസ്റ്റിവലിനെ വിലയിരുത്തുന്നത്. കേരളത്തിന്റെ തനത് സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കലാപരിപാടികൾ, സംഗീത-നൃത്താവിഷ്‌കാരങ്ങൾ, ഭക്ഷ്യമേളകൾ, കുടുംബസംഗമങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. കേരളത്തിലെ ക്ഷേത്രങ്ങൾ, പള്ളികൾ, പൈതൃക നിർമ്മിതികൾ എന്നിവയെ ഓർമ്മിപ്പിക്കുന്ന അലങ്കാരങ്ങളോടുകൂടിയ […]
വികസനക്കുതിപ്പുമായി രമേശ് പിഷാരടി എം.എൽ.എ: 111 ദിന കർമ്മപരിപാടികളും കുടിവെള്ള പദ്ധതിയും

പാലക്കാട് മണ്ഡലത്തിൽ ജനകീയ വികസനത്തിന്റെ പുതിയ അധ്യായം കുറിച്ചുകൊണ്ട് രമേശ് പിഷാരടി എം.എൽ.എയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള വൻ പ്രഖ്യാപനമാണ് എം.എൽ.എ നടത്തിയത്. മുൻ പ്രതിനിധികൾ ആരംഭിച്ചതും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിക്കിടക്കുന്നതുമായ പദ്ധതികൾ ഉൾപ്പെടെ, ആകെ 111 വികസന പ്രവർത്തനങ്ങൾ വരുംദിനങ്ങളിൽ സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ, ഈ ഓഫീസ് നാട്ടുകാരുടെ […]
വന്ദേഭാരത് സർവീസുകൾ തുടർച്ചയായി വൈകുന്നു; യാത്രാക്ലേശം രൂക്ഷം, റെയിൽവേ മന്ത്രിക്ക് പരാതിയുമായി യാത്രക്കാർ

ബെംഗളൂരു – എറണാകുളം റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുന്നത് പതിവായതോടെ യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ട്രെയിനുകളുടെ ഈ സമയനിഷ്ഠയില്ലായ്മ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ച പശ്ചാത്തലത്തിൽ, ഐടി ജീവനക്കാരും വിദ്യാർത്ഥികളും അടങ്ങുന്ന യാത്രാസംഘം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഔദ്യോഗിക ‘എക്സ്’ (ട്വിറ്റർ) അക്കൗണ്ടിലൂടെ നേരിട്ട് പരാതി ഉന്നയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന വന്ദേഭാരത് ആറര മണിക്കൂറോളം വൈകി രാത്രി 9.07-നാണ് യാത്ര തിരിച്ചത്. തന്മൂലം, അന്ന് രാത്രി […]
ട്രംപിന്റെ പ്രസ്താവനയിൽ ആഗോള വിപണിയിൽ മാറ്റങ്ങൾ; ഇടിവിൽ നിന്ന് വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിലുണ്ടായ തുടർച്ചയായ ഇടിവിന് പെട്ടെന്ന് വിരാമമായിരിക്കുന്നു. പവൻവില 90,000 രൂപയിലേക്ക് താഴുമെന്ന് വിപണി വിദഗ്ധർ പ്രവചിച്ചിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഈ വിലക്കയറ്റം. ഇറാനുമായി ഉടൻ തന്നെ സമാധാന കരാർ പ്രാബല്യത്തിൽ വരുമെന്നും സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവനയാണ് ആഗോള സാമ്പത്തിക വിപണിയെ മാറ്റിമറിച്ചത്. ഇറാൻ സമയം കളയുകയാണെന്നും കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്നും തലേദിവസം ഭീഷണിപ്പെടുത്തിയ ട്രംപ് പെട്ടെന്ന് നിലപാട് മാറ്റിയതാണ് വിപണികളെ ‘റിവേഴ്സ് […]