newsroom@amcainnews.com

ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റം: വീസ നിയന്ത്രണം കടുപ്പിച്ച് കാനഡ

രാജ്യത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും തിരിച്ചടിയായി ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കാനഡ. രാജ്യത്തെ താല്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും തൊഴിൽ വിപണിയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമായി ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് കാനഡ സർക്കാർ നടപ്പിലാക്കുന്നത്.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പെർമനൻ്റ് റെസിഡൻസി അഥവാ പി.ആർ നൽകുന്നതിൽ കാനഡ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഈ വർഷം വിസകളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കിയതോടെ അപേക്ഷകർക്കിടയിൽ കടുത്ത മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. ഇതിനൊപ്പം താല്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി കുറഞ്ഞ ശമ്പളമുള്ള ജോലികൾക്കായി വിദേശത്തുനിന്നും ആളുകളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കി. വിദേശികൾക്ക് പകരം കാനഡയിലുള്ള സ്വദേശികൾക്ക് ജോലി നൽകാൻ കമ്പനികൾക്ക് മേൽ വലിയ സമ്മർദ്ദമാണ് നിലവിലുള്ളത്. വിദ്യാർത്ഥി വിസകളുടെ എണ്ണത്തിലും കനത്ത ഇടിവാണ് പുതിയ പരിഷ്കാരങ്ങളിലൂടെ വരുത്തിയിരിക്കുന്നത്. എന്നാൽ മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് വിദ്യാർത്ഥികൾക്ക് ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം വിദേശ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും പങ്കാളികൾക്ക് നൽകിയിരുന്ന ഓപ്പൺ വർക്ക് പെർമിറ്റുകളുടെ യോഗ്യതകൾ കാനഡ സർക്കാർ വളരെ പരിമിതപ്പെടുത്തുകയും കുട്ടികൾക്ക് നൽകിയിരുന്ന വർക്ക് പെർമിറ്റുകൾ നിർത്തലാക്കുകയും ചെയ്തു.

നിലവിൽ കാനഡയിൽ ജീവിക്കുന്നവർക്കും അവിടെ ജോലി ചെയ്യുന്ന പരിചയസമ്പന്നർക്കും ഇമിഗ്രേഷൻ പ്രക്രിയയിൽ വലിയ മുൻഗണന ലഭിക്കുമെന്നതിനാൽ രാജ്യത്തിന് പുറത്തുനിന്ന് അപേക്ഷിക്കുന്നവർക്ക് പ്രക്രിയ കൂടുതൽ സമയമെടുക്കുന്നതും കഠിനവുമായിരിക്കും. കൂടാതെ ഇമിഗ്രേഷൻ അപേക്ഷകരെ ചതിക്കുഴിയിൽ വീഴ്ത്തുന്ന വ്യാജ കൺസൾട്ടന്റുകളെയും ഏജൻസികളെയും പൂട്ടാൻ കനത്ത പിഴയും നിയമനടപടികളും ഉൾപ്പെടുന്ന പുതിയ റഗുലേഷൻസും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Tragic incident in Texas; husband shoots and kills wife before taking his own life

ടെക്സസിൽ ദാരുണ സംഭവം; ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Top Picks for You
Top Picks for You