newsroom@amcainnews.com

ബാൻഫ് ദേശീയ പാർക്കിൽ കൊയോട്ടി ശല്യം രൂക്ഷം: ജാഗ്രതാ പാലിക്കാൻ നിർദ്ദേശം

ആൽബർട്ടയിലെ ബാൻഫ് ദേശീയ പാർക്കിൽ അക്രമകാരികളായ കൊയോട്ടികളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് വിനോദസഞ്ചാരികൾ അടക്കമുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബോ ഫാൾസ് ട്രയൽ, ഗ്ലെൻ അവന്യൂ, ഗ്ലെൻ ക്രെസെൻ്റ്, സ്പ്രേ അവന്യൂ എന്നീ പ്രദേശങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനങ്ങൾ മുന്നറിയിപ്പ് പാലിക്കണമെന്നും പാർക്സ് കാനഡ അറിയിച്ചു. 

കൊയോട്ടികളുടെ അക്രമസ്വഭാവം കണക്കിലെടുത്ത് ബാൻഫ് ടൗൺസൈറ്റിലെ ചില പ്രദേശങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവരും സൈക്ലിംഗ് നടത്തുന്നവരും ജാഗ്രത പാലിക്കണം. വളർത്തുമൃഗങ്ങളെ നിർബന്ധമായും ബെൽറ്റിൽ കെട്ടി മാത്രമേ പുറത്തിറക്കാവൂ. കൊയോട്ടികൾക്ക് യാതൊരു കാരണവശാലും ഭക്ഷണം നൽകാനോ അവയുമായി അടുക്കാൻ ശ്രമിക്കാനോ പാടില്ല. ഇവയെ അഭിമുഖീകരിക്കേണ്ടി വന്നാൽ പരിഭ്രാന്തരാകാതെ, ബഹളം വെക്കാതെ പതുക്കെ പിന്നോട്ട് മാറണമെന്നും പാർക്സ് കാനഡ വക്താവ് നിർദ്ദേശിച്ചു. കൊയോട്ടികളെ കാണുകയോ അവയുടെ അക്രമസ്വഭാവം ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ ബാൻഫ് ഡിസ്പാച്ചിൽ (403-762-1470) വിവരമറിയിക്കണം.

You might also like

കാര്‍ഷിക-വ്യാവസായിക ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് ട്രംപ്

‘ചത്ത നായ്ക്കളെപ്പോലെ വലിച്ചെറിഞ്ഞു’; ലുധിയാനയിലെ ഫാക്ടറി ടാങ്ക് വൃത്തിയാക്കുന്നതിനിടെ അച്ഛനും മകനും അടക്കം 3 പേർ മരിച്ചതിൽ തകർന്ന് കുടുംബം

ഇസ്രയേല്‍ ഡേ പരേഡില്‍ പങ്കെടുക്കാതെ മേയര്‍ മംദാനി: വിവാദം കൊഴുക്കുന്നു

ബി സി കൺസർവേറ്റീവ് പാർട്ടിക്ക് പുതിയ നേതാവ്; കെറി-ലിൻ ഫിൻഡ്ലേ വിജയിച്ചു

ബോഡി ക്യാമറകളിൽ എ.ഐ തത്സമയ പരിഭാഷ സംവിധാനം നടപ്പിലാക്കി കാൽഗറി പൊലീസ്

കുവൈറ്റിൽ  ഇറാൻ ആക്രമണം:  മൂന്ന് മലയാളികളടക്കം 12 ഇന്ത്യക്കാർക്ക് പരുക്ക്

Top Picks for You
Top Picks for You