newsroom@amcainnews.com

കനത്ത മഴ: വെളളപ്പൊക്ക ഭീഷണിയിൽ ടൊറൻ്റോ

ടൊറൻ്റോ നഗരത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാവിലെ മുതല്‍ ശക്തമായ മഴ ലഭിക്കുമെന്നും ഏകദേശം 20 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് ദേശീയ കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തില്‍ കനത്ത മഴ തുടരുകയാണ്.

ബാരിയില്‍ 35 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ റെയിന്‍ഫാള്‍ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ നദികള്‍ കരകവിഞ്ഞൊഴുകാന്‍ കാരണമായേക്കാമെന്നാണ് ടൊറൻ്റോ ആന്‍ഡ് റീജിയന്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (TRCA) നല്‍കുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണം.

വരും ദിവസങ്ങളില്‍ താപനിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെങ്കിലും ആഴ്ചയുടെ അവസാനം വരെ മഴ തുടരാനാണ് സാധ്യത. ശനിയാഴ്ച വരെ 18 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില തുടരുമെങ്കിലും ഞായറാഴ്ചയോടെ തണുപ്പ് കൂടുമെന്നും തിങ്കളാഴ്ചയോടെ തെളിഞ്ഞ കാലാവസ്ഥ തിരിച്ചെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You might also like
Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Top Picks for You
Top Picks for You