newsroom@amcainnews.com

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കേന്ദ്രമന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎഇയിലും സന്ദര്‍ശനം നടത്തും. ഇന്ത്യയുടെ എല്‍എന്‍ജി (LNG) ആവശ്യകതയുടെ 45 ശതമാനവും എല്‍പിജി (LPG) വിതരണത്തിന്റെ 20 ശതമാനവും ഖത്തറിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ യുദ്ധം മൂലം ഖത്തറിലെ ഗ്യാസ് ഉല്‍പ്പാദനം തടസ്സപ്പെട്ടതും ഹോര്‍മൂസ് കടലിടുക്ക് അടച്ചതും ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തറില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഹര്‍ദീപ് സിംഗ് പുരി ദോഹയിലെത്തി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ മുതല്‍ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം ആരംഭിക്കും. ഊര്‍ജ്ജ മേഖലയിലെ സഹകരണത്തിന് പുറമെ, വ്യാപാര ബന്ധം ശക്തമാക്കുന്നതിനും മേഖലയിലെ നയതന്ത്ര ചര്‍ച്ചകള്‍ക്കും സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കും. യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഗള്‍ഫ് രാജ്യങ്ങളുടെ സഹായത്തോടെ വിപണിയില്‍ സ്ഥിരത കൊണ്ടുവരാനാണ് ഇന്ത്യയുടെ ശ്രമം.

You might also like

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

Trump cancels airstrike against Iran; claims 'deal perimeters' reached

ഇറാനെതിരെയുള്ള വ്യോമാക്രമണം ട്രംപ് റദ്ദാക്കി; ‘കരാറിന്റെ അടിസ്ഥാന രൂപരേഖയായി’ എന്ന് അവകാശവാദം

Trade Deadline News: New York Mets Trade Huascar Brazoban to Chicago White Sox

ട്രേഡ് ഡെഡ്‌ലൈൻ വാർത്ത: ഹുവാസ്കർ ബ്രാസോബാനെ ചിക്കാഗോ വൈറ്റ് സോക്‌സിന് കൈമാറി ന്യൂയോർക്ക് മെറ്റ്‌സ്

ഒറിജിനലിനെ വെല്ലുന്ന വ്യാജ പാസ്‌പോർട്ട് കേന്ദ്രങ്ങൾ; ടൊറൻ്റോയിൽ രണ്ടുപേർ പിടിയിൽ

നശിപ്പിക്കപ്പെട്ട ഒരു കാടിനെ തിരികെ പിടിക്കാൻ 90 മില്യൺ ഡോളർ നിക്ഷേപിച്ചൊരു അമേരിക്കൻ വ്യവസായി

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You