പിയേഴ്സൺ വിമാനത്താവളത്തിലെ സ്വർണ്ണക്കവർച്ച; അർസലാൻ ചൗധരിക്ക് നാല് വർഷം തടവ് ശിക്ഷ

2023-ൽ ടൊറന്റോയിലെ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 180 കോടിയിലധികം മൂല്യമുള്ള സ്വർണ്ണവും വിദേശ കറൻസിയും കവർന്ന കേസിൽ പ്രതിയായ അർസലാൻ ചൗധരിയ്ക്ക് (43) നാല് വർഷം തടവിന് ശിക്ഷിച്ചു. ബ്രാംപ്‌ടൺ കോടതിയാണ് ബുധനാഴ്ച ശിക്ഷാവിധി പുറപ്പെടുവിച്ചത്. ജഡ്ജി ഷാനൻ മക്‌ഫെർസൺ നാല് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതിൽ വിചാരണയ്ക്ക് മുമ്പായി തടവിൽ കഴിഞ്ഞ 174 ദിവസങ്ങൾ ഇളവ് ചെയ്ത് ബാക്കി കാലയളവ് അനുഭവിച്ചാൽ മതിയാകും. തുക തിരികെ നൽകാനായി 40 വർഷത്തെ റസ്റ്റിറ്റ്യൂഷൻ ഓർഡറും […]
ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ തുടർച്ചയായ കൂടുമാറ്റത്തിനിടയിലും പതറാതെ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. തന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ ജനപിന്തുണയുണ്ടെന്നും എംപിമാരുടെ പാർട്ടി മാറ്റം ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷ് കൊളംബിയയിലെ റിച്ച്മണ്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺസർവേറ്റീവ് എംപി മെർലിൻ ഗ്ലാഡു പാർട്ടി വിട്ട് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് പൊളിയേവ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷമായ 83 ലക്ഷം കനേഡിയൻ പൗരന്മാരാണ് കൺസർവേറ്റീവ് പാർട്ടിയെ പിന്തുണച്ചത്. […]
യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയ്ൻ മുന്നോട്ടുവെച്ച നിർദേശം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ക്രെംലിൻ അറിയിച്ചു. ഏപ്രിൽ 11 വൈകിട്ട് 4 മണി മുതൽ ഏപ്രിൽ 12 അർധരാത്രി വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകുക. നാല് വർഷമായി തുടരുന്ന യുദ്ധത്തിന് പരിഹാരം കാണാനുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. യുഎസ് മുഖേനയാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി വെടിനിർത്തൽ നിർദേശം കൈമാറിയത്. എല്ലാ മേഖലകളിലും സൈനിക […]
പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കേന്ദ്രമന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎഇയിലും സന്ദര്‍ശനം നടത്തും. ഇന്ത്യയുടെ എല്‍എന്‍ജി (LNG) ആവശ്യകതയുടെ 45 ശതമാനവും എല്‍പിജി (LPG) വിതരണത്തിന്റെ 20 ശതമാനവും ഖത്തറിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ യുദ്ധം മൂലം ഖത്തറിലെ ഗ്യാസ് ഉല്‍പ്പാദനം തടസ്സപ്പെട്ടതും ഹോര്‍മൂസ് കടലിടുക്ക് അടച്ചതും ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഈ […]
14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

മാർച്ചിൽ ഏകദേശം 14,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് . ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. മുഴുവൻ സമയ-പാർട്ട് ടൈം ജോലികൾ, സ്വകാര്യ-പൊതു മേഖലകൾ എന്നിവയിലൊന്നും വലിയ മാറ്റങ്ങൾ ഇത്തവണ രേഖപ്പെടുത്തിയിട്ടില്ല. റിപ്പയർ, മെയിന്റനൻസ് ജോലികൾ ഉൾപ്പെടുന്ന സർവീസ് മേഖലയാണ് തൊഴിൽ വളർച്ചയ്ക്ക് പ്രധാനമായും കാരണമായത്. പ്രൊഫഷണൽ, സയന്റിഫിക്, സാങ്കേതിക സേവനങ്ങൾ, പ്രകൃതിവിഭവ വ്യവസായം, നിർമ്മാണ മേഖല എന്നിവയിലും തൊഴിൽ നേട്ടമുണ്ടായി. എന്നാൽ ഫിനാൻസ്, […]
തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

ഫ്ലോറിഡ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്. എപ്സ്റ്റീന്റെ പെൺവാണിഭ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന വാർത്തകൾ പൂർണ്ണമായും കള്ളമാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി ഉറപ്പാക്കാൻ യുഎസ് കോൺഗ്രസ് പ്രത്യേക ഹിയറിംഗ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. എപ്സ്റ്റീന്റെ സുഹൃത്തായിരുന്ന ഘിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനെ താൻ ഒരിക്കൽ മാത്രമാണ് […]
കാനഡയെ ഉലയ്ക്കുന്ന ‘മെയ്ഡ്’ വിവാദം: ഡോക്ടർമാരുടെ അവകാശങ്ങൾക്കുവേണ്ടി ഒരു വിഭാഗം; രോഗികൾക്കുവേണ്ടി മറുഭാഗം

വാനകൂവർ: മാരകരോഗങ്ങൾ ബാധിച്ചവർക്ക് മരണം സുഗമമാക്കാൻ നൽകുന്ന ചികിത്സാ സഹായം (MAID – Medical Assistance in Dying) നൽകാൻ ഡോക്ടർമാർ ബാധ്യസ്ഥരാണോ എന്ന വിഷയത്തിൽ കാനഡയിൽ വലിയ ജനകീയ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നു. തന്റെ മതപരമായ വിശ്വാസങ്ങൾക്കോ മനസ്സാക്ഷിക്കോ വിരുദ്ധമാണെന്ന കാരണത്താൽ ഒരു ഡോക്ടർക്ക് ഇത്തരം ചികിത്സാ സഹായം നിഷേധിക്കാൻ അവകാശമുണ്ടോ എന്ന ചോദ്യത്തിൽ കനേഡിയൻ ജനത രണ്ട് തട്ടിലായി മാറിയിരിക്കുകയാണെന്ന് പ്രമുഖ പോളിംഗ് ഏജൻസിയായ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് (Angus Reid Institute) നടത്തിയ പുതിയ […]
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

മോൺട്രിയൽ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കാനഡയിൽ ഡീസൽ വില കുതിച്ചുയരുന്നു. പെട്രോൾ വിലയിൽ നേരിയ കുറവുണ്ടായേക്കാമെങ്കിലും, ഡീസൽ വില അടുത്ത മാസങ്ങളിലും ഉയർന്ന നിലയിൽ തന്നെ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വില വർദ്ധനവിന് കാരണമാകും. നിലവിൽ ഡീസലിന്റെ മൊത്തവില യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ 55 ശതമാനത്തിലധികം ഉയർന്ന നിലയിലാണ്. ചരക്ക് നീക്കത്തിനായി ഡീസലിനെ അമിതമായി ആശ്രയിക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ടൊറന്റോയിൽ നിന്ന് മോൺട്രിയലിലേക്കുള്ള ഒരു ട്രക്കിന്റെ […]
സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

ടൊറന്റോ: പ്രമുഖ ക്ലീനിംഗ് ഉപകരണ നിർമ്മാതാക്കളായ ബിസെൽ, തങ്ങളുടെ പത്ത് ലക്ഷത്തിലധികം സ്റ്റീം ക്ലീനറുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. ഉപകരണത്തിലെ സാങ്കേതിക തകരാർ മൂലം ഉപഭോക്താക്കൾക്ക് പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ അടിയന്തര നടപടി. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും നിരവധിപ്പേർക്ക് ഇത്തരത്തിൽ പൊള്ളലേറ്റതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഹെൽത്ത് കാനഡയും യുഎസ് കൺസ്യൂമർ പ്രോഡക്റ്റ് സേഫ്റ്റി കമ്മീഷനും സംയുക്തമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റീം ക്ലീനറിലെ അനുബന്ധ ഭാഗങ്ങൾ പെട്ടെന്ന് വേർപെടുകയും അതിലൂടെ തിളച്ച വെള്ളമോ ആവിയോ […]
കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

റിച്ചിമണ്ട് (ബ്രിട്ടീഷ് കൊളംബിയ): കാനഡയിലെ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഭരണകക്ഷിയായ ലിബറൽ പാർട്ടിയിലേക്കുള്ള ജനപ്രതിനിധികളുടെ കൂറുമാറ്റം പിയറി പൊയിലീവിന്റെ നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് പ്രമുഖ എം.പിമാരാണ് കൺസർവേറ്റീവ് പക്ഷം ഉപേക്ഷിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാരിനൊപ്പം ചേർന്നത്. മുതിർന്ന നേതാവ് മെർലിൻ ഗ്ലാഡുവിന്റെ അപ്രതീക്ഷിത വിടവാങ്ങൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങൾ മറനീക്കി പുറത്തുവരാൻ കാരണമായിരിക്കുകയാണ്. കാനഡയുടെ രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തിലുള്ള ഈ ‘ഫ്ലോർ […]