newsroom@amcainnews.com

ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം: പ്രതിഷേധക്കാരെ നേരിടുമെന്ന് പൊലീസ്‌ മേധാവി

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം. ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർ ശത്രുക്കളാണെന്ന്‌ തുറന്ന്‌ പ്രഖ്യാപിച്ചു കൊണ്ടാണ്‌ ഇറാൻ പൊലീസ്‌ മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ്‌റേസ റാദാൻ, പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയത്‌. എല്ലാ സൈനികരും തോക്കിൽ വിരലമർത്തി ആക്രമണത്തിന്‌ തയ്യാറായി നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കുചേരുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അവരുടെ കുടുംബങ്ങളെ വേട്ടയാടുമെന്നും ഇറാൻ സ്റ്റേറ്റ് ടെലിവിഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌. പൊടിപടലങ്ങൾ അടങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളെ തേടി വരും എന്നായിരുന്നു പ്രസംഗകന്റെ ഭീഷണി.

ഇറാനിൽ കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മാത്രം ഇതുവരെ 7,000-ത്തോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. ഇസ്രയേലിനോടോ മറ്റ് വിദേശ രാജ്യങ്ങളോടോ സഹകരിക്കുന്ന പ്രവാസികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് അറിയിച്ചു. ഭരണകൂടം കടുത്ത അടിച്ചമർത്തൽ നടപടി തുടരുമ്പോഴും, വിദേശത്തുള്ള ഇറാൻ നേതാക്കൾ ജനങ്ങളോട് പ്രതിരോധം തുടരാൻ ആവശ്യപ്പെടുകയാണ്. മുൻ ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റെസാ പഹ്‌ലവി, സൈനികരോട് ജനങ്ങൾക്കൊപ്പം ചേരാൻ ആഹ്വാനം ചെയ്തു. ഭരണകൂടത്തെ താഴെയിറക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. നിലവിൽ ടെഹ്‌റാനിലെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു. ചെക്ക്‌പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.

You might also like
New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

The secret of miracle flights: How wheelchairs become luxury shortcuts at airports?

മിറാക്കിൾ ഫ്ലൈറ്റുകളുടെ രഹസ്യം: വിമാനത്താവളങ്ങളിൽ വീൽചെയറുകൾ എങ്ങനെയാണ് ആഡംബര കുറുക്കുവഴികളാകുന്നത്?

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Top Picks for You
Top Picks for You