newsroom@amcainnews.com

കേവല ഭൂരിപക്ഷം ലക്ഷ്യമിട്ട് ലിബറൽ; 3 റൈഡിങ്ങിൽ ഏപ്രിൽ 13-ന് ഉപതിരഞ്ഞെടുപ്പ്

മൂന്ന് ഉപതിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. സ്കാർബറോ സൗത്ത് വെസ്റ്റ്, ടെറെബോൺ, യൂണിവേഴ്സിറ്റി-റോസ്ഡേൽ എന്നീ മണ്ഡലങ്ങളിൽ ഏപ്രിൽ 13-ന് വോട്ടെടുപ്പ് നടക്കും. ഈ മൂന്ന് സീറ്റുകളിലും വിജയിക്കാനായാൽ പാർലമെന്റിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാൻ കാർണിയുടെ ലിബറൽ പാർട്ടിക്ക് സാധിക്കും.

നിലവിൽ 338 അംഗ സഭയിൽ 169 സീറ്റുകളാണ് ലിബറലുകൾക്കുള്ളത്. ഭൂരിപക്ഷത്തിന് ആവശ്യമായ 172 എന്ന സംഖ്യയിലേക്ക് എത്താൻ പാർട്ടിക്ക് ഇനി മൂന്ന് സീറ്റുകൾ കൂടി വേണം. നിലവിൽ കൺസർവേറ്റീവ് പാർട്ടിക്ക് 141 സീറ്റുകളും ബ്ലോക്ക് കെബെക്ക്വ 22 സീറ്റുകളും എൻ ഡി പിക്ക് ഏഴ് സീറ്റുകളും ഗ്രീൻ പാർട്ടിക്ക് ഒരു സീറ്റുമാണുള്ളത്. പ്രമുഖ നേതാക്കളായ ക്രിസ്റ്റിയ ഫ്രീലാൻഡ്, ബിൽ ബ്ലെയർ എന്നിവർ രാജിവെച്ചതോടെയാണ് ടൊറന്റോയിലെ യൂണിവേഴ്സിറ്റി-റോസ്ഡേൽ, സ്കാർബറോ സൗത്ത് വെസ്റ്റ് എന്നീ റൈഡിങ്ങിൽ ഒഴിവ് വന്നത്. മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുടെ ഉപദേശകയായി ചുമതലയേൽക്കുന്നതിനാണ് ജനുവരിയിൽ രാജി സമർപ്പിച്ചത്.

മുൻ ക്യാബിനറ്റ് മന്ത്രിയായ ബിൽ ബ്ലെയർ യുകെയിലെ കാനഡയുടെ ഹൈക്കമ്മീഷണറായി നിയമിതനായതിനെ തുടർന്നാണ് ഫെബ്രുവരിയിൽ രാജിവെച്ചത്. മുൻപ് പ്രതിരോധ വകുപ്പ് ഉൾപ്പെടെയുള്ള സുപ്രധാന പദവികൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അതേസമയം, കെബെക്കിലെ ടെറെബോൺ റൈഡിങ്ങിലെ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് അവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥി ടാറ്റിയാന അഗസ്റ്റെ കേവലം ഒരു വോട്ടിനാണ് ഇവിടെ വിജയിച്ചിരുന്നത്. എന്നാൽ പോസ്റ്റൽ ബാലറ്റിലുണ്ടായ പിഴവുകൾ ചൂണ്ടിക്കാട്ടി ബ്ലോക്ക് കെബെക്വ സ്ഥാനാർത്ഥി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെ കോടതിയെ സമീപിക്കുകയായിരുന്നു. ഇലക്ഷൻ കാനഡ നൽകിയ ലേബലിലെ പിൻകോഡ് തെറ്റായതിനാൽ തപാൽ വോട്ട് എണ്ണപ്പെട്ടില്ലെന്ന വോട്ടറുടെ പരാതിയും ഈ കേസിൽ നിർണ്ണായകമായി.

You might also like

ആശങ്കയുടെ ഏഴു ദിനങ്ങൾ: മധ്യപൂർവേഷ്യയിൽ കുടുങ്ങിയ കാനഡക്കാരെ ഒഴിപ്പിക്കാൻ ദൗത്യം തുടരുന്നു

ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻസറിനെ പിൻതുടർച്ചാവകാശത്തിൽ നിന്ന് നീക്കണമെന്ന് കാനഡ; 84 ശതമാനം ജനങ്ങളും അനുകൂലമെന്ന് സർവേ

ലക്ഷങ്ങൾ ചെലവിട്ടും ‘സ്ലിം’ ആകാൻ കാനഡക്കാർ; മൂന്ന് ദശലക്ഷം മുതിർന്നവർ ജിഎൽപി-1 മരുന്നുകൾ ഉപയോഗിക്കുന്നതായി സർവ്വേ

സംഘർഷം തുടരുന്നു: ഇറാനില്‍ ആയിരം കടന്ന് മരണം

ഘടികാരസൂചി തിരിക്കേണ്ടതില്ല; ബിസിയിൽ സ്ഥിരമായ സമയക്രമം വരുന്നു, സർക്കാരിന്റെ പുതിയ നിയമപരിഷ്കാരം ഉടൻ

2028 വേൾഡ് കപ്പ് ഹോക്കി: ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി കാൽഗറി; ഔദ്യോഗികമായി ബിഡ് സമർപ്പിച്ചു

Top Picks for You
Top Picks for You