newsroom@amcainnews.com

2026 വിന്‍റർ ഒളിംപിക്സ്: ഫിൻലൻഡിനെ തകർത്ത് കാനഡ ഐസ് ഹോക്കി ഫൈനലിൽ

മിലാൻ : മിലാനോ കോർട്ടിന 2026 വിന്‍റർ ഗെയിംസിൽ നിലവിലെ ചാമ്പ്യന്മാരായ ഫിൻലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കാനഡ പുരുഷ ഐസ് ഹോക്കി ഫൈനലിൽ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കാനഡയുടെ ഫൈനൽ പ്രവേശനം. പകുതി സമയം വരെ രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന കാനഡ, ക്വാർട്ടർ ഫൈനലിൽ പരുക്കേറ്റ വെറ്ററൻ ക്യാപ്റ്റൻ സിഡ്നി ക്രോസ്ബിയുടെ അഭാവത്തിലും അവിശ്വസനീയമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഫൈനലിൽ കാനഡ മിലാനോ സാൻ്റാഗിയുലിയ ഐസ് ഹോക്കി അരീനയിൽ നടക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്-സ്ലൊവാക്യ സെമിഫൈനൽ മത്സരത്തിലെ വിജയിയെ നേരിടും.

മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഷിയ തിയഡോർ നേടിയ നിർണ്ണായക ഗോൾ കാനഡയ്ക്ക് സമനില നേടിക്കൊടുത്തു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നഥാൻ മക് കിനോൺ നേടിയ ഗോളാണ് കാനഡയുടെ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്. അവസാന ഘട്ടം വരെ കാനഡയെ പ്രതിരോധിക്കാൻ ഫിൻലൻഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാനഡയുടെ വേഗതയ്ക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാർക്ക് അടിപതറുകയായിരുന്നു.

You might also like

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Top Picks for You
Top Picks for You