newsroom@amcainnews.com

കാനഡയിലെ എണ്ണ-വാതക മേഖലയിൽ വൻകിട കമ്പനികൾ തമ്മിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും വരും വർഷങ്ങളിലും സജീവമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ

കാൽഗറി: കാനഡയിലെ എണ്ണ-വാതക മേഖലയിൽ വൻകിട കമ്പനികൾ തമ്മിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും (Mergers and Acquisitions) വരും വർഷങ്ങളിലും സജീവമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ഇടപാടുകൾക്ക് പിന്നാലെ, വിപണിയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ കമ്പനികൾ ഒന്നിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എണ്ണവില ബാരലിന് 60 ഡോളറിൽ താഴെ നിൽക്കുന്ന സാഹചര്യത്തിൽ, പുതിയ കിണറുകൾ ഖനനം ചെയ്യുന്നതിനേക്കാൾ ലാഭകരമായ രീതിയിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഇത്തരം ലയനങ്ങൾ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം സെനോവസും (Cenovus) വൈറ്റ്ക്യാപ്പും (Whitecap) അടക്കമുള്ള കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് നടത്തിയത്. ചെലവ് കുറയ്ക്കാനും നിക്ഷേപകർക്ക് കൂടുതൽ ലാഭവിഹിതം നൽകാനും ഇത്തരം നീക്കങ്ങൾ കമ്പനികളെ സഹായിക്കുന്നു.

നിലവിൽ ഇത് ഒരു ‘ബയേഴ്‌സ് മാർക്കറ്റ്’ (Buyer’s Market) ആണെന്ന് സായർ എനർജി അഡൈ്വസേഴ്സ് പ്രസിഡന്റ് ടോം പവിക് പറഞ്ഞു. ചെലവ് കുറഞ്ഞ രീതിയിൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നതിനാലാണ് ലയനങ്ങൾ വർദ്ധിക്കുന്നത്. എന്നാൽ, കാനഡയിലെ കർശനമായ നിയന്ത്രണങ്ങളും പശ്ചാത്തല സൗകര്യങ്ങളുടെ പോരായ്മയും വിദേശ നിക്ഷേപകരെ ആഭ്യന്തര എണ്ണമേഖലയിൽ നിക്ഷേപിക്കുന്നതിൽ നിന്ന് അല്പം പിന്നോട്ട് വലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കൻ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പുകൾ കനേഡിയൻ എണ്ണ ആസ്തികളിൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വരും മാസങ്ങളിൽ ഈ മേഖലയിൽ ചെറിയ തോതിലുള്ള നിരവധി ഏറ്റെടുക്കലുകൾ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.

You might also like

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

Iran puts forward 7 conditions to end the war: Warning of fierce warfare if rejected

യുദ്ധം അവസാനിപ്പിക്കാൻ 7 നിബന്ധനകളുമായി ഇറാൻ: തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You