കാനഡയിൽ സ്ഥിരതാമസത്തിന് അനുമതി തേടി യുക്രൈൻ അഭയാർത്ഥികൾ; അനിശ്ചിതത്വത്തിൽ മൂന്ന് ലക്ഷത്തോളം പേർ

ഒട്ടാവ: റഷ്യയുമായുള്ള യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ കാനഡയിൽ അഭയം തേടിയെത്തിയ യുക്രൈൻ പൗരന്മാർ തങ്ങളുടെ ഭാവി സംബന്ധിച്ച ആശങ്കയിൽ. ‘കാനഡ-യുക്രൈൻ ഓതറൈസേഷൻ ഫോർ എമർജൻസി ട്രാവൽ’ (CUAET) എന്ന അടിയന്തര വിസ പദ്ധതി പ്രകാരം എത്തിയ മൂന്ന് ലക്ഷത്തോളം പേർക്ക് സ്ഥിരതാമസത്തിന് (Permanent Residency) പ്രത്യേക പദ്ധതിയൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവിൽ മൂന്ന് വർഷത്തെ താൽക്കാലിക വർക്ക്/സ്റ്റഡി പെർമിറ്റിലാണ് ഇവർ രാജ്യത്ത് കഴിയുന്നത്. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന പശ്ചാത്തലത്തിൽ, കാനഡയിൽ ജോലിയും ജീവിതവും കണ്ടെത്തിയ പലർക്കും […]
ചികിത്സാ സംബന്ധമായ സംശയങ്ങൾക്കും ഉപദേശങ്ങൾക്കുമായി എഐയെ അമിതമായി വിശ്വസിക്കരുത്; ജീവന് തന്നെ ഭീഷണിയെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ

ഒട്ടാവ: ചികിത്സാ സംബന്ധമായ സംശയങ്ങൾക്കും ഉപദേശങ്ങൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമുകളെ അമിതമായി ആശ്രയിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ (CMA). ചിക്കിത്സ തേടി എത്തുന്ന രോഗികൾ പലപ്പോഴും ചാറ്റ് ജിപിടി (ChatGPT) പോലുള്ള സംവിധാനങ്ങൾ നൽകുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കുന്നത് ഡോക്ടർമാരെ ആശങ്കയിലാക്കുന്നു. ശരിയായ ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം വിവരങ്ങൾ പിന്തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പുതിയ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സർവേയിൽ […]
കാനഡയിലെ എണ്ണ-വാതക മേഖലയിൽ വൻകിട കമ്പനികൾ തമ്മിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും വരും വർഷങ്ങളിലും സജീവമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ

കാൽഗറി: കാനഡയിലെ എണ്ണ-വാതക മേഖലയിൽ വൻകിട കമ്പനികൾ തമ്മിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും (Mergers and Acquisitions) വരും വർഷങ്ങളിലും സജീവമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ. കഴിഞ്ഞ വർഷത്തെ റെക്കോർഡ് ഇടപാടുകൾക്ക് പിന്നാലെ, വിപണിയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ കമ്പനികൾ ഒന്നിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എണ്ണവില ബാരലിന് 60 ഡോളറിൽ താഴെ നിൽക്കുന്ന സാഹചര്യത്തിൽ, പുതിയ കിണറുകൾ ഖനനം ചെയ്യുന്നതിനേക്കാൾ ലാഭകരമായ രീതിയിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ഇത്തരം ലയനങ്ങൾ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം സെനോവസും […]
വിദേശ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് വെട്ടിക്കുറയ്ക്കാനുള്ള നീക്കം ആൽബർട്ട സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു

എഡ്മന്റൺ: ഇന്റർനാഷണൽ വർക്ക് പെർമിറ്റുള്ള വിദേശ തൊഴിലാളികൾക്ക് നൽകിവന്നിരുന്ന സർക്കാർ ആരോഗ്യ പരിരക്ഷ (Health Care Coverage) നിർത്തലാക്കാനുള്ള വിവാദ തീരുമാനം ആൽബർട്ട സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ജനുവരി 7-ന് നിലവിൽ വന്ന ഈ പുതിയ പരിഷ്കാരം വൻ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പിൻവാങ്ങൽ. നയം പുനഃപരിശോധിക്കുമെന്നും അതുവരെ നിലവിലുള്ള ആനുകൂല്യങ്ങൾ തുടരുമെന്നും സർക്കാർ വക്താവ് അറിയിച്ചു. പ്രധാനമായും ‘ടൈപ്പ് 58’ വിഭാഗത്തിൽപ്പെട്ട ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC) വർക്ക് പെർമിറ്റുള്ളവരെയാണ് ഈ നയം […]
സർക്കാരിന്റെ ചെലവ് ചുരുക്കലിനായി ട്രാൻസ്‌പോർട്ട് കാനഡയിലെ നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു; പുതിയ നീക്കം പൊതുസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് യൂണിയന്റെ മുന്നറിയിപ്പ്

ഒട്ടാവ: കാനഡയിലെ ഗതാഗത സുരക്ഷാ സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ട്രാൻസ്‌പോർട്ട് കാനഡയിൽ (Transport Canada) നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം പൊതുസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകി. ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഏകദേശം 500-ഓളം തൊഴിലവസരങ്ങൾ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. ഇത് വിമാന, കപ്പൽ, റെയിൽ ഗതാഗത മേഖലകളിലെ സുരക്ഷാ പരിശോധനകളെ താറുമാറാക്കുമെന്ന് യൂണിയൻ ഓഫ് കനേഡിയൻ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് (UCTE) വ്യക്തമാക്കി. സുരക്ഷാ ഇൻസ്പെക്ടർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരടക്കമുള്ള […]
പത്താം വാർഷികം ആഘോഷിച്ച് എഡ്മിന്‍റൻ പെരിയാർതീരം അസോസിയേഷൻ

ആൽബർട്ടയിലെ എഡ്മിന്‍റൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ ‘പെരിയാർതീരം അസോസിയേഷൻ’ പത്താം വാർഷികം ആഘോഷിച്ചു. ജനുവരി 2, 3 തീയതികളിൽ എഡ്മിന്‍റനിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ പ്രമുഖ മലയാള ചലച്ചിത്ര താരം, നിർമ്മാതാവും സവോയ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ സജയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോസ്മോ ഓട്ടോ സർവീസസ് ജോമി ജോർജ് വാർഷിക ഡയറക്ടറി പ്രകാശനം നിർവ്വഹിച്ചു. കേരളത്തിൽ പുതുതായി നിർമ്മിച്ച വീടിന്‍റെ ഡിജിറ്റൽ കീ കൈമാറലും നാല് മാസത്തെ […]
ജനറൽ മോട്ടോഴ്‌സ് തൊഴിലാളികളുടെ ആനുകൂല്യത്തിന് നികുതി ഇളവ് വേണം: കൺസർവേറ്റീവ് പാർട്ടി

ഒൻ്റാരിയോയിലെ ഇൻഗേഴ്സോളിൽ ജോലി നഷ്ടപ്പെട്ട ജനറൽ മോട്ടോഴ്‌സ് (GM) തൊഴിലാളികൾക്ക് ലഭിക്കുന്ന സെവറൻസ് പാക്കേജുകളിലെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി കൺസർവേറ്റീവ് പാർട്ടി. പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ, ലേബർ വിമർശകൻ കൈൽ സീബാക്ക്, പ്രാദേശിക എംപി അർപ്പൺ ഖന്ന എന്നിവർ ചേർന്ന് ധനകാര്യ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്നിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിൽ സെവറൻസ് തുകയിൽ നിന്ന് ഈടാക്കുന്ന ഉയർന്ന വിഥ്‌ഹോൾഡിംഗ് നികുതി ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ഒറ്റത്തവണയായി ലഭിക്കുന്ന ഈ തുകയിൽ നിന്ന് […]
സ്വകാര്യ സ്കൂൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കണം: ആൽബർട്ടയിൽ ജനകീയ ഹർജി അവസാനഘട്ടത്തിലേക്ക്

ആൽബർട്ടയിലെ സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ജനകീയ ഹർജിയിലെ ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ആൽബർട്ട ഫണ്ട്‌സ് പബ്ലിക് സ്കൂൾസ്’ എന്ന ഈ ക്യാംപെയ്നിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. നിലവിൽ 91000-ത്തിൽ അധികം ആളുകൾ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ പ്രവിശ്യയിൽ റഫറണ്ടം നടത്താൻ ഏകദേശം 1,77,732 ഒപ്പുകൾ ആവശ്യമാണ്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സ്വകാര്യ മേഖലയ്ക്കുള്ള ഫണ്ട് അടിയന്തരമായി മാറ്റണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. അതേസമയം, […]
ഇന്ധനക്ഷാമം രൂക്ഷം; ക്യൂബയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ കാനഡ

പ്രധാന വിമാനത്താവളങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ക്യൂബയിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ കാനഡ അടക്കമുള്ള കാനഡയിലെ പ്രമുഖ വിമാനക്കമ്പനികൾ. വെസ്റ്റ് ജെറ്റ്, സൺവിങ് തുടങ്ങിയ കമ്പനികൾ ക്യൂബയിലേക്കുള്ള യാത്രക്കാർക്കായി റീബുക്കിങ്, ക്യാൻസലേഷൻ സൗകര്യങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹവാനയിലെ ജോസ് മാർട്ടി വിമാനത്താവളത്തിൽ ചൊവ്വാഴ്ച മുതൽ ഇന്ധനം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വെനിസ്വേലയിൽ നിന്നുള്ള ഇന്ധന വരവ് നിലച്ചതും രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. ഇന്ധനക്ഷാമത്തിനൊപ്പം വൈദ്യുതി തടസ്സവും ഭഷ്യലഭ്യതയിലെ കുറവും കാരണം ക്യൂബയിലെ വിനോദസഞ്ചാര മേഖലയും […]
കാനഡയ്‌ക്കൊപ്പം: വേർപിരിയലിനെ എതിർത്ത് ആൽബർട്ട ജനത

പ്രവിശ്യാ സ്വയംഭരണത്തെച്ചൊല്ലിയുള്ള ചർച്ച ശക്തമാകുന്നതിനിടെ ഭൂരിഭാഗം ആൽബർട്ട ജനതയും കാനഡയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. പ്രവിശ്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് നടത്തിയ ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് സർവേയിലാണ് വേർപിരിയൽ വാദത്തേക്കാൾ ഐക്യത്തിനാണ് മുൻഗണനയെന്ന കണ്ടെത്തൽ. നിലവിൽ ഒരു ഹിതപരിശോധന നടക്കുകയാണെങ്കിൽ സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും കാനഡയിൽ തുടരാൻ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോൾ, 29 ശതമാനം പേർ മാത്രമാണ് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാടിനെ പിന്തുണച്ചത്. സാമ്പത്തികവും പ്രായോഗികവുമായ കാരണങ്ങളാണ് കാനഡയ്‌ക്കൊപ്പം നിൽക്കാൻ ആൽബർട്ടക്കാരെ […]