newsroom@amcainnews.com

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ബഹിഷ്‌കരിക്കണം; ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഫെഡറൽ ഗവൺമെൻ്റിൻറെ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

ടൊറൻ്റോ: ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ഫെഡറൽ ഗവൺമെൻ്റിൻറെ കരാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ ബഹിഷ്‌കരിക്കണമെന്ന് കനേഡിയൻ പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കുറഞ്ഞ താരിഫ് നിരക്കിൽ കാനഡയിലേക്ക് 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ വരെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഫെഡറൽ കരാർ ഒൻ്റാരിയോയിലെ വാഹന നിർമ്മാണ മേഖലയേയും തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്നും ക്വീൻസ് പാർക്കിൽ നടന്ന പത്രസമ്മേളനത്തിൽ ഫോർഡ് ആരോപിച്ചു.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ ബഹിഷ്‌കരിക്കുക, കനേഡിയൻ വാഹനനിർമ്മാതാക്കളെ പിന്തുണയ്ക്കുക, ഫോർഡ് അഭ്യർത്ഥിച്ചു. ആഭ്യന്തര വാഹന മേഖലയിൽ പരസ്പര നിക്ഷേപം ഉറപ്പുനൽകാതെ ഈ കരാർ ചൈനീസ് വാഹന നിർമ്മാതാക്കൾക്ക് കാനഡയിൽ കാലുറപ്പിക്കാൻ സഹായിക്കുമെന്നും ഫോർഡ് പറയുന്നു. കാനഡയുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള തീരുവയിൽ ഇളവ് നൽകുന്നതിന് പകരമായി, വർഷം തോറും 50,000 ചൈനീസ് വൈദ്യുത വാഹനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് അനുവാദം നൽകുന്ന കരാറിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഒപ്പിട്ടത്.

ചൈനീസ് വാഹനങ്ങളുടെ വരവ് കാനഡയുടെ സ്വന്തം ഉൽപ്പാദന ശൃംഖലയെ തകർക്കുമെന്ന് വാഹന നിർമ്മാണ അസോസിയേഷൻ ഭാരവാഹികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ പ്രധാനമന്ത്രിയുമായും മറ്റ് പ്രവിശ്യാ പ്രീമിയർമാരുമായും നടത്തുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്ന് ഡഗ് ഫോർഡ് അറിയിച്ചു. ചൈനീസ് വാഹനങ്ങൾ കാനഡയുടെ സുരക്ഷയ്ക്കും വ്യാപാര ബന്ധങ്ങൾക്കും ഭീഷണിയാണെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

കാനഡയിൽ ശൈത്യ-വസന്തകാലങ്ങളിൽ താപനില ഉയരാൻ സാധ്യത: റിപ്പോർട്ട്

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

Top Picks for You
Top Picks for You