newsroom@amcainnews.com

ട്രംപിനെ വെല്ലുവിളിച്ച് മ‍‍ഡുറോ; പരിഹാസ വിഡിയോയുമായി വൈറ്റ് ഹൗസ്

വാഷിങ്ടൻ: വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസിലേക്ക് കൊണ്ടുപോയതിനു പിന്നാലെ മഡുറോയെ പരിഹസിച്ച് വൈറ്റ് ഹൗസിന്റെ വിഡിയോ. ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗത്തിന്റെയും കഴിഞ്ഞദിവസം വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന്റെയും ദൃശ്യങ്ങൾ സംയോജിപ്പിച്ചാണ് വിഡിയോ. ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് വിഡിയോയിലുള്ളത്.

‘‘വരൂ, എന്നെ കൊണ്ടുപോകൂ. മിറോഫ്ലോറസിൽ (പ്രസിഡന്റിന്റെ കൊട്ടാരം) ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കും. വൈകരുത്, ഭീരു’’– എന്നായിരുന്നു മഡുറോയുടെ വാക്കുകൾ. ഓഗസ്റ്റിൽ മഡുറോയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷികം യുഎസ് ഉയർത്തിയതിന് പിന്നാലെ ആയിരുന്നു ഇത്. മഡുറോയെ പിടികൂടിയതിനു പിന്നാലെ ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾകൂടി ഉൾപ്പെടുത്തി വൈറ്റ്ഹൗസ് വിഡിയോ പുറത്തുവിടുകയായിരുന്നു.

യുഎസ് വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഇതിനുപുറമേ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ, യുഎസ് സെക്രട്ടറി ഓഫ് വാർ പീറ്റെ ഹെഗ്‌സേത് എന്നിവർ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളത്തിലെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്.

You might also like
Railway to Strengthen Border Security: Center Launches ₹45,000 Crore Infrastructure Development Project

അതിർത്തി സുരക്ഷ ശക്തമാക്കാൻ റെയിൽവേ: 45,000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായി കേന്ദ്രം

Space Debris Preparing to Fall onto the Moon: SpaceX Rocket to Soon Crash into the Moon

ചന്ദ്രനിലേക്ക് പതിക്കാനൊരുങ്ങി ബഹിരാകാശ അവശിഷ്ടം: സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങും

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ; കളിത്തളങ്ങളോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ

IAPC അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിൽ

Canadian immigration officials increase their scrutiny of study permit applicants' financial documentation

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ സാമ്പത്തിക രേഖകൾ കൂടുതൽ കണിശമായി പരിശോധിക്കുന്നു

Top Picks for You
Top Picks for You