newsroom@amcainnews.com

വിന്നിപെഗിൽ സിഎൻ റെയിൽ പാളം തെറ്റി; ആളപായമില്ല

വിനിപെഗ് ജൂബിലി സ്റ്റേഷന് സമീപം സിഎൻ റെയിലി​ന്റെ ഒൻപത് ട്രെയിൻ വാഗണുകൾ പാളം തെറ്റി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പാളം തെറ്റിയവയിൽ എട്ട് വാഗണുകൾ വശങ്ങളിലേക്ക് മറിഞ്ഞ നിലയിലാണ്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും അപായകരമായ വസ്തുക്കളോ ചോർച്ചയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിഎൻ റെയിൽവേ വക്താവ് അറിയിച്ചു.

അപകടത്തെത്തുടർന്ന് വൻ ശബ്ദവും പ്രകമ്പനവും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. അപകടകാരണം വ്യക്തമല്ല. നിലവിൽ പാസഞ്ചർ ട്രെയിൻ സർവീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും ട്രാക്കുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അന്വേഷണം പുരോ​ഗമിക്കുന്നു.

You might also like

ഗാസ സഹായ സംഘത്തിലെ കനേഡിയൻ പൗരന്മാരെ ഇസ്രയേൽ വിട്ടയച്ചു; കപ്പലിൽ ക്രൂര പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ

ടൊറന്റോ റാപ്‌റ്റേഴ്സിന്റെ ഐതിഹാസിക വിജയം; ആവേശകരമായ ഓവർടൈമിൽ ക്ലീവ്‌ലാൻഡ് കാവലിയേഴ്‌സിനെ വീഴ്ത്തി റാപ്‌റ്റേഴ്സ് ഏഴാം പോരാട്ടത്തിന്

നാറ്റോയുടെ ഭീമൻ കരാറിനായി കനേഡിയൻ കമ്പനി; പ്രതിരോധ മേഖലയിൽ കാനഡയ്ക്ക് വലിയ നേട്ടം

പുതിയ നിയമങ്ങളുമായി കാനഡ; നികുതിദായകർക്കും ഫെഡറൽ ജീവനക്കാർക്കും നിർണായകം

ബി.സി പ്രൊവിൻഷ്യൽ പാർക്കിൽ മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തി; സീ-ടു-സ്കൈ മേഖലയിൽ നടുക്കം

ജീവിതച്ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളിൽ ട്രംപ് കൂടുതൽ പ്രതിരോധത്തിൽ- ഉൾക്കടലിൽ കുടുങ്ങിയ കപ്പലുകൾക്ക് യു.എസ് ‘വഴി കാട്ടും’ എന്ന് പ്രസിഡന്റ്

Top Picks for You
Top Picks for You