newsroom@amcainnews.com

യുക്രെയ്നിലേക്ക് റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണം: 3 പേർ കൊല്ലപ്പെട്ടു

യുക്രെയ്നെതിരെ കനത്ത ഡ്രോൺ, മിസൈൽ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ നാലു വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവ്വ പുലർച്ച വരെ നീണ്ട ആക്രമണത്തിൽ റഷ്യ 650-ൽ അധികം ഡ്രോണുകളും മൂന്ന് ഡസനോളം മിസൈലുകളും പ്രയോഗിച്ചു. യുക്രെയ്നിലെ 13 പ്രവിശ്യകളിൽ ആക്രമണം നടന്നു. വീടുകൾക്കും പവർ ഗ്രിഡുകൾക്കുനേരെയും ആക്രമണമുണ്ടായി.

കൊടുംതണുപ്പായതിനാൽ യുക്രെയ്നിൽ ഹീറ്ററില്ലാതെ കഴിയാനാവാത്ത അവസ്ഥയാണ്. അതിനിടെ വൈദ്യുതി സംവിധാനങ്ങൾക്ക് കേടുപാടുണ്ടാകുന്നത് ജനങ്ങൾക്ക് വൻദുരിതമായി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുമ്പോഴാണ് റഷ്യൻ ആക്രമണം തുടരുന്നത്. സമാധാനശ്രമങ്ങളോട് പുടിൻ അനുകൂലമായല്ല പ്രതികരിക്കുന്നതെന്നാണ് യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും ആരോപിക്കുന്നത്.

You might also like

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

വിമാന ഇന്ധനവില കുതിച്ചുയരുന്നു; വേനൽക്കാല യാത്രകൾക്ക് ചിലവേറും

Top Picks for You
Top Picks for You