newsroom@amcainnews.com

ഫ്രഞ്ച് ഭാഷാ വിഭാഗ എക്സ്പ്രസ് എൻട്രി ഡ്രോ: 6,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 399

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) തുടർച്ചയായി ഈ ആഴ്ച മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി. ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിലൂടെ 6,000 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ നടന്ന ഈ നറുക്കെടുപ്പിൽ കട്ട് ഓഫ് സ്കോർ നാനൂറിൽ താഴെയായി കുറഞ്ഞു. 399 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.

കൂടാതെ ഒരാഴ്ചയ്ക്കിടെ വിവിധ കാറ്റഗറികളിലായി പതിനൊന്നായിരത്തിലധികം ആളുകൾക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കുള്ളിൽ IRCC നടത്തിയ രണ്ടാമത്തെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യ നറുക്കെടുപ്പായിരുന്നു ഇന്ന് (ഡിസംബർ 17) നടന്നത്. ഈ വർഷം നടന്ന ഫ്രഞ്ച് ഭാഷാ വിഭാഗത്തിൽ നടന്ന ഒമ്പത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ 48,000 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇതുവരെ, 2025-ൽ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി IRCC 117,998 ITAകൾ നൽകിയിട്ടുണ്ട്.

You might also like

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

Heavy Rains Continue in State: Orange Alert in 10 Districts, Flood Fears in Pathanamthitta and Malabar

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്തനംതിട്ടയിലും മലബാറിലും പ്രളയഭീതി

അലർജി സാധ്യത: കാനഡയിൽ ഹെർഷീസ് കിസ്സസ് ചോക്ലറ്റുകൾ തിരിച്ചു വിളിച്ചു

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

വെനസ്വേലൻ എണ്ണ ശുദ്ധീകരണശാലകൾ തകർച്ചയിൽ; പുനരുദ്ധാരണം കടുത്ത പ്രതിസന്ധിയിൽ

Top Picks for You
Top Picks for You