newsroom@amcainnews.com

വെള്ളപ്പൊക്കം: ബ്രിട്ടീഷ് കൊളംബിയയിൽ ഹൈവേകള്‍ അടച്ചു

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയിൽ ബ്രിട്ടീഷ് കൊളംബിയ. നിരവധി പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഫ്രേസര്‍ വാലിയില്‍ ശക്തമായ വെള്ളപ്പൊക്ക മുന്നറിയിപ്പായ ‘ഫ്‌ളഡ് വാണിങ്’ നിലവിലുണ്ട്. സ്ഥിതിഗതികള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎസിലെ നുക്‌സാക്ക് നദി കരകവിഞ്ഞൊഴുകുന്നതുമൂലം ആ വെള്ളം ഫ്രേസര്‍ വാലിയിലെ ചില്ലിവാക്ക്, സുമസ് നദികളിലേക്ക് ഒഴുകിയെത്തുന്നത് സ്ഥിതി അതീവ ഗുരുതരമാക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ കൂടുതല്‍ ഒഴിപ്പിക്കലിനായി മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ ‘ബ്രോഡ്കാസ്റ്റ് ഇന്‍ട്രൂസീവ്’ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് എമര്‍ജന്‍സി മാനേജ്മെന്റ്, ക്ലൈമറ്റ് റെഡിനസ് മന്ത്രി കെല്ലി ഗ്രീന്‍ അറിയിച്ചു. ജലാശയങ്ങള്‍ക്ക് സമീപം താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പ്രവിശ്യയുടെ ലോവര്‍ മെയിന്‍ലാന്‍ഡിനും ഉള്‍പ്രദേശങ്ങള്‍ക്കുമിടയിലുള്ള എല്ലാ ഹൈവേകളും അടച്ചു. ഹൈവേ 1, ഹൈവേ 7, ഹൈവേ 99, കോക്വഹല്ല ഹൈവേ എന്നിവയുടെ ഭാഗങ്ങളാണ് അടച്ചിരിക്കുന്നത്. ഫ്രേസര്‍ വാലി റീജിയണല്‍ ഡിസ്ട്രിക്റ്റ് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചില്ലിവാക്ക് റിവര്‍ വാലിയിലെ എട്ട് പ്രോപ്പര്‍ട്ടികളില്‍ നിന്ന് ആളുകളെ ഉടന്‍ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. കൂടാതെ 12 ഇടങ്ങളില്‍ ‘ഒഴിപ്പിക്കല്‍ മുന്നറിയിപ്പ്’ (Evacuation Alert) നല്‍കിയിട്ടുണ്ട്.

You might also like

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Top Picks for You
Top Picks for You