newsroom@amcainnews.com

G7 ഡിജിറ്റൽ മന്ത്രിമാരുടെ യോഗം മോൺട്രിയലിൽ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രധാന അജണ്ട

G7 രാജ്യങ്ങളിലെ വ്യവസായ, ഡിജിറ്റൽ മന്ത്രിമാരുടെ യോഗം ഈ ആഴ്ച മോൺട്രിയലിൽ നടക്കും. യോഗത്തിൻ്റെ പ്രധാന അജണ്ട ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയ്ക്ക് ഈ വർഷം G7 അധ്യക്ഷ സ്ഥാനം ലഭിച്ചതിൻ്റെ ഭാഗമായാണ് ഈ ദ്വിദിന സമ്മേളനം. എഐ അടക്കമുള്ള സാങ്കേതികവിദ്യകൾ അതിവേഗം വളരുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ സാങ്കേതികവിദ്യ, സാമ്പത്തിക മത്സരശേഷി പോലുള്ള വലിയ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, യോ​ഗത്തിലെ ചർച്ച പകുതി സമയവും എഐ വിഷയങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. എഐ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്ന യൂറോപ്യൻ യൂണിയനും (EU), നിയന്ത്രണങ്ങളെ എതിർക്കുന്ന അമേരിക്കയും തമ്മിൽ സമന്വയമുണ്ടാക്കാൻ കാനഡക്ക് ഈ യോഗത്തിലൂടെ സാധിക്കും. പൊതുസേവനങ്ങളിലും ചെറുകിട വ്യാപാരങ്ങളിലും എഐ ഉപയോഗം വർധിപ്പിക്കാൻ G7 രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എഐ സാങ്കേതികവിദ്യകളുടെ പരസ്പര പ്രവർത്തനക്ഷമത ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ കാനഡക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

You might also like

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

ലോകത്തെ ഏറ്റവും ചെലവേറിയ ഭവനവിപണിയായി കാനഡ: റിപ്പോർട്ട്

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

ഷിക്കാഗോയിൽ കൂട്ട വെടിവെപ്പ്: 12 പേർക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം

Top Picks for You
Top Picks for You