newsroom@amcainnews.com

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ ഉയർന്ന ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന പ്രവിശ്യാ നിവാസികൾക്ക് ആശ്വാസമായി 100 ഡോളർ ധനസഹായം വിതരണം ചെയ്യുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു. അപേക്ഷ സമർപ്പിച്ച് രണ്ട് ആഴ്ചയ്ക്കകം ബാങ്ക് അക്കൗണ്ടുകളിൽ ഈ തുക ലഭ്യമാകും. ഇന്ധന നികുതി കുറയ്ക്കുന്നതിന് പകരമായാണ് സർക്കാർ ഈ തുക ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നത്. നികുതി കുറയ്ക്കുമ്പോൾ അതിന്‍റെ പൂർണ്ണമായ ആനുകൂല്യം പലപ്പോഴും ഉപഭോക്താക്കൾക്ക് ലഭിക്കാറില്ലെന്നും, അതിനാൽ ജനങ്ങളെ നേരിട്ട് സഹായിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിതെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.

വാർഷിക കുടുംബവരുമാനം 2,25,000 ഡോളറോ അതിൽ താഴെയോ ഉള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ള ആൽബർട്ട നിവാസികൾക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. പ്രവിശ്യയിലെ ഏകദേശം 34 ലക്ഷത്തോളം ജനങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നു. ഗുണഭോക്താക്കൾക്ക് ജൂലൈ ഒന്ന് മുതൽ ഇതിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകളിലെ വിവരങ്ങൾ പരിശോധിച്ച് തുക കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾക്ക് പരമാവധി രണ്ടാഴ്ചത്തെ സമയമെടുക്കുമെന്ന് ധനകാര്യമന്ത്രി ജേസൺ നിക്സൻ്റെ ഓഫീസ് അറിയിച്ചു.

You might also like

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

ഹ്യൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 31-ന്

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Top Picks for You
Top Picks for You