newsroom@amcainnews.com

പൊതുമേഖലാ സ്ഥാപനങ്ങൾ ഒൻ്റാരിയോയിൽ നിർമ്മിച്ച സാധനങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകണം; ‘ബൈ ഒൻ്റാരിയോ ആക്റ്റ്’ നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ഒൻ്റാരിയോ സർക്കാർ

‘ബൈ ഒൻ്റാരിയോ ആക്റ്റ്’ എന്ന പേരിൽ പുതിയൊരു നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ഒൻ്റാരിയോ സർക്കാർ. ഈ നിയമം അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഒൻ്റാരിയോയിൽ നിർമ്മിച്ച സാധനങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നലികേണ്ടി വരും. ഒൻ്റാരിയോയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ലഭ്യമല്ലെങ്കിൽ, അടുത്തതായി കനേഡിയൻ വിതരണക്കാരെയാണ് പരിഗണിക്കേണ്ടത്. നഗരങ്ങൾ, സർക്കാർ വകുപ്പുകൾ, കരാറുകാർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാകും. യു.എസ് തീരുവ അടക്കമുള്ള സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ ഒൻ്റാരിയോയിലെ തൊഴിലവസരങ്ങൾ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പൊതു-ബിസിനസ് സർവീസ് ഡെലിവറി മന്ത്രിയായ സ്റ്റീഫൻ ക്രോഫോർഡ്, പറഞ്ഞു. പൊതുപണം ഒൻ്റാരിയോയിലും കാനഡയിലും നിലനിർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറുകളിൽ ഒൻ്റാരിയോ ഉൽപ്പന്നങ്ങൾക്ക് എങ്ങനെ മുൻഗണന നൽകണം എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ നിയമത്തിൽ ഉൾപ്പെടുത്തും. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയോ, ഭാവിയിലെ കരാറുകളിൽ നിന്ന് വിലക്കുകയോ ചെയ്യും. കാനഡയിലെയും ഒൻ്റാരിയോയിലെയും അംഗീകൃത വിതരണക്കാരുടെ ലിസ്റ്റുകളും സർക്കാർ തയ്യാറാക്കുന്നുണ്ട്. ന്യായമായ സമയപരിധിക്കുള്ളിലോ ചെലവിലോ സാധനങ്ങൾ ലഭ്യമല്ലെങ്കിൽ, കാനഡയ്ക്ക് പുറത്തുനിന്ന് വാങ്ങാൻ അനുമതിയുണ്ടാകും.

You might also like

ക്ലോഡ് എഐ ചാറ്റുകൾ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ട സംഭവവും സ്വകാര്യതാ ആശങ്കകളും

Heavy Rains Continue in State: Orange Alert in 10 Districts, Flood Fears in Pathanamthitta and Malabar

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്തനംതിട്ടയിലും മലബാറിലും പ്രളയഭീതി

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

Top Picks for You
Top Picks for You