newsroom@amcainnews.com

അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്ത്: കൊക്കെയ്ൻ വിതരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കുറ്റസമ്മതത്തിന് തയ്യാറായി ടൊറൻ്റോയിൽ നിന്നുള്ള രണ്ട് ട്രക്ക് ഡ്രൈവർമാർ

മേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ കുറ്റസമ്മതത്തിന് തയ്യാറായി ടൊറൻ്റോയിൽ നിന്നുള്ള രണ്ട് ട്രക്ക് ഡ്രൈവർമാർ. ഇഖ്ബാൽ സിങ് വിർക്, രഢ്ജിത് സിങ് റോവൽ എന്നിവരാണ് കൊക്കെയ്ൻ വിതരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കുറ്റസമ്മതത്തിന് തയ്യാറായത്. മുൻ കനേഡിയൻ ഒളിമ്പിക് സ്നോബോർഡർ ആയ റയാൻ വെഡ്ഡിംഗ് നയിക്കുന്ന മയക്കുമരുന്ന് ശൃംഖലയെ ലക്ഷ്യമിട്ടുള്ള പ്രധാന അന്വേഷണത്തിൽ കുറ്റസമ്മത കരാറിൽ ഒപ്പിടുന്ന ആദ്യ കനേഡിയൻ പൗരന്മാരാണ് ഇവർ.

വാണിജ്യ ട്രക്കുകൾ ഉപയോഗിച്ച് കാലിഫോർണിയയിൽ നിന്ന് ഒൻ്റാരിയോയിലേക്ക് വലിയ അളവിൽ കൊക്കെയ്‌നും ഫെൻ്റനൈലുമാണ് ഈ ശൃംഖല കടത്തിക്കൊണ്ടിരുന്നത്. 2024 ഓഗസ്റ്റിൽ ബ്ലൂ വാട്ടർ ബ്രിഡ്ജിൽ വെച്ച് വിർക്കിനെയും റോവലിനെയും പിടികൂടി. ഇവരുടെ ട്രക്കിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 95 കിലോഗ്രാം കൊക്കെയ്‌നും 20 കിലോഗ്രാം ഹെറോയിനും കണ്ടെത്തി. അതിർത്തി പരിശോധനയ്ക്കിടെ എക്സ്-റേ, മണം പിടിക്കുന്ന നായ എന്നിവ ഉപയോഗിച്ചാണ് യു.എസ് അധികൃതർ ഈ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.

ഇരുവരും കനേഡിയൻ റെസിഡൻസിയുള്ള ഇന്ത്യൻ പൗരന്മാരാണെന്നും, ഇവരുടെ ട്രെയിലർ റോവലുമായി ബന്ധമുള്ള ബ്രാംപ്ടണിലെ ഒരു കമ്പനിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കുറ്റപത്രം പറയുന്നു. ഇവർക്ക് കുറഞ്ഞത് നാല് കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നാണ് എഫ്ബിഐ കണ്ടെത്തിയിട്ടുള്ളത്. സിനലോവ കാർട്ടലിൻ്റെ സംരക്ഷണയിൽ മെക്സിക്കോയിൽ ഒളിച്ചിരിക്കുകയാണെന്ന് സംശയിക്കുന്ന വെഡ്ഡിംഗ്, നിലവിൽ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ്.

You might also like

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

Top Picks for You
Top Picks for You